ഭോപാല്‍: മധ്യപ്രദേശ് ക്യാബിനറ്റ് മന്ത്രി അരവിന്ദ് ബഡോരിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ മന്ത്രിയെ ഭോപാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലും ചൊവ്വാഴ്ച ലക്‌നൗവില്‍ നടന്ന ഗവര്‍ണര്‍ ലാല്‍ജി ടണ്‍ഠന്റെ ശവസംസ്‌ക്കാര ചടങ്ങിലും അരവിന്ദ് ബഡോരിയ പങ്കെടുത്തിരുന്നു.
മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇദ്ദേഹവുമായി സമ്പര്‍ക്കം ഉണ്ടായവര്‍ ക്വാറന്റൈനില്‍ കഴിയാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. അതേസമയം മന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കും സ്റ്റാഫിനും കോവിഡ് നെഗറ്റീവ് ആണ്.
Also read: മുളക് അച്ചാറും കൊപ്രയും നെയ്യും പാടില്ല; യുഎഇയിലേക്കുള്ള ചെക്ക്-ഇൻ ബാഗേജുകളിൽ നിയന്ത്രണം.
മധ്യപ്രദേശില്‍ ഇതുവരെ 24,842 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 16,836 പേര്‍ രോഗമുക്തരായി. നിലവില്‍ 7,236 പേരാണ് ചികിത്സയിലുള്ളത്. അതേസമയം 770 പേര്‍ക്ക് ജീവന്‍ നഷ്ടമായി.











