കോഴിക്കോട്: കോഴിക്കോട് ബേപ്പൂര്‍ തുറമുഖം അടച്ചു. ബോട്ടിലെ തൊഴിലാളിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. മൂന്ന് ദിവസത്തേയ്ക്ക് തുറമുഖം തുറക്കില്ല. മേഖലയില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആന്റിജന്‍ ടെസ്റ്റ് നടത്തും. കോവിഡ് സ്ഥിരീകരിച്ച തൊഴിലാളിയ്ക്കൊപ്പം ജോലി ചെയ്ത 30 പേരെ നിരീക്ഷണത്തിലാക്കി.
രോഗവ്യാപന സാധ്യത മുന്നില്‍ കണ്ടുകൊണ്ട് കോഴിക്കോട് കോര്‍പ്പറേഷന്‍ ആരേഗ്യ വിഭാഗമാണ് തുറമുഖം അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇന്നലെ മാത്രം ജില്ലയില്‍ 25 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ചാലപ്പുറത്ത്് ഒരു കുടുംബത്തിലെ എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ജില്ലയില്‍ ഇതിനോടകം തന്നെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.