തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നിയമസഭാ സമ്മേളനം മാറ്റാന്‍ സാധ്യത. ഇതുസംബന്ധിച്ച് 24ന് സര്‍വ്വകക്ഷിയോഗം വിളിക്കും. ധനകാര്യ ബില്‍ പാസാക്കുന്നതിനായി ഈമാസം 27നാണ് സമ്മേളനം തീരുമാനിച്ചിരുന്നത്.
ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന ധനകാര്യബില്‍ ഈമാസം മുപ്പതോടെ അസാധുവാകും. ഈ സാഹചര്യം ഒഴിവാക്കുക എന്നതായിരുന്നു പ്രധാന അജണ്ട. ജൂലൈ 27ന് ഒരു ദിവസത്തേക്കാണ് സഭ ചേരാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ സാഹചര്യത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കി ധനകാര്യ ബില്ലിന്റെ കാലാവധി നീട്ടാനുള്ള സാധ്യതയാണ് സര്‍ക്കാര്‍ ഇപ്പോള്‍ പരിശോധിക്കുന്നത്.