സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 82 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 34 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ഡിഎസ്ഇ 29 , ഐടിബിപി 4 കെഎൽഎഫ് 1 കെഎസ്ഇ 4. ആകെ രോഗം സ്ഥരീകരിച്ചവരുടെ എണ്ണം 13,994. ഒരു മരണവും റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ പുല്ലുവിളയിൽ വിക്ടോറിയ(72)യാണ് മരിച്ചത്. 274 പേർ രോഗമുക്തി നേടി.
രോഗം സ്ഥിരീകരിച്ചവർ, ജില്ല തിരിച്ച്:
തിരുവനന്തപുരം 151
കൊല്ലം 85
ആലപ്പുഴ 46
പത്തനംതിട്ട 40
കോട്ടയം 39
എറണാകുളം 80
തൃശൂർ 19
പാലക്കാട് 46
മലപ്പുറം 61
കോഴിക്കോട് 39
കണ്ണൂർ 57
വയനാട് 17
കാസർകോട് 40
നെഗറ്റീവ് ആയവർ, ജില്ല തിരിച്ച്:
തിരുവനന്തപുരം 11
കൊല്ലം 11
ആലപ്പുഴ 70
ഇടുക്കി 5
കോട്ടയം 10
എറണാകുളം 7
തൃശൂർ 6
പാലക്കാട് 34
മലപ്പുറം 51
കോഴിക്കോട് 39
കണ്ണൂർ 10
വയനാട് 14
കാസർകോട് 6.