ശ്രീനഗര്‍: കോവിഡ് അവബോധത്തിന് വ്യത്യസ്തമായ മാര്‍ഗവുമായി ശ്രീനഗറിലെ ഉര്‍ദു പത്രം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തങ്ങളുടെ വരിക്കാര്‍ക്ക് സൗജന്യമായി മാസ്‌ക് നല്‍കിയിരിക്കുകയാണ് രോഷ്‌നി എന്ന ഉറുദു പത്രം.
മാസ്‌ക് ഉപയോഗിക്കുന്നത് പ്രധാനം എന്ന പേരിലാണ് ആദ്യ പേജില്‍ സൗജന്യമായി മാസ്‌ക് കൂടി നല്‍കിയിരിക്കുന്നത്. രണ്ട് രൂപയുളള പത്രത്തിനൊപ്പമാണ് വരിക്കാര്‍ക്ക് സൗജന്യമായി മാസ്‌ക് നല്‍കിയിരിക്കുന്നത്. ഈ സന്ദേശം ഇപ്പോള്‍ ജനങ്ങള്‍ക്ക് നല്‍കുന്നത് വളരെ പ്രധാനമാണ് എന്നാണ് കരുതുന്നതെന്നും മാസക് ധരിക്കുന്നതിനുളള പ്രാധാന്യത്തെകുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനുളള നല്ലൊരു മാര്‍ഗമാണിതെന്നും പത്രത്തിന്റെ എഡിറ്റര്‍ സഹൂര്‍ ഷോറ പറഞ്ഞു.
ഇത്തരത്തില്‍ ജനങ്ങളിലേക്ക് സന്ദേശം പകര്‍ന്നതിന് സോഷ്യല്‍ മീഡിയകളില്‍ മികച്ച പ്രതികരണങ്ങളാണുണ്ടായത്. രണ്ട് രൂപയുളള പത്രത്തിനൊപ്പം മാസ്‌ക് നല്‍കിയത് ജനങ്ങള്‍ക്ക് അതിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കാന്‍ വേണ്ടിയാണെന്നും ഇത് അഭിനന്ദാര്‍ഹമാണെന്നും വരിക്കാര്‍ പറയുന്നു. കഴിഞ്ഞ ദിവസം 751 പേര്‍ക്കാണ് ജമ്മുകശ്മീരീല്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 6,122 പേര്‍ക്കാണ് രോഗം ബാധിച്ചത്.