തിങ്കളാഴ്ച ദുൽഹജ്ജിന് തുടക്കം കുറിച്ചുകൊണ്ട് മാസപ്പിറവി കാണാത്തതിനാൽ സൗദിയിൽ ബലി പെരുന്നാള്‍ ജൂലൈ 31ന് വെള്ളിയാഴ്ച്ച ആയിരിക്കുമെന്ന് സൗദി സുപ്രീം കോടതി അറിയിച്ചു. ജൂലൈ 22 ബുധനാഴ്ച, ദുര്‍ഹജ്ജ് ഒന്നായി കണക്കാക്കും. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ ദിനം ജൂലൈ 30ന് വ്യാഴാഴ്ച്ച ആയിരിക്കും.ജൂലൈ 31ന് ആയിരിക്കും ബലി പെരുന്നാള്‍.
അതേസമയം, കേരളത്തില്‍ ബലിപെരുന്നാള്‍ ഏത് ദിവസമാണെന്ന കാര്യത്തില്‍ ഖാദിമാര്‍ ചൊവ്വാഴ്ച തീരുമാനിക്കും . ദുല്‍ഹജ്ജ് 1 ബുധനാഴ്ച്ചയായിരിക്കുമെന്ന് ഹിലാല്‍ കമ്മിറ്റി അറിയിച്ചു. ജൂലൈ 20ന് തിങ്കള്‍ സൂര്യന്‍ അസ്തമിക്കുന്നതിന് 11മിനിറ്റ് മുന്‍പ് കേരളത്തില്‍ ചന്ദ്രന്‍ അസ്തമിക്കുന്നതിനാല്‍ മാസപ്പിറവി ദൃശ്യമാകില്ലെന്നും, ഈ സാഹചര്യത്തില്‍ ചൊവ്വാഴ്ച ദുല്‍കഅദ് 30 പൂര്‍ത്തിയാക്കി ജൂലൈ 22ന് ബുധനാഴ്ച ദുല്‍ഹജ്ജ് ഒന്ന് ആയിരിക്കുമെന്നും കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് മദനി അറിയിച്ചിട്ടുണ്ട്.