താഹിറ എന്ന ചിത്രത്തിൽ ബിച്ചാപൂ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച വ്യക്തിയാണ് ആണ് ക്ലിന്റ് മാത്യു. ക്ലിന്റ് മാത്യു ഏതാനും ദിവസം മുൻപ് വിവാഹിതനായി. തൃശ്ശൂർ ജില്ലയിലെ മണ്ണുത്തി മുളയം തൃക്കൂക്കാരൻ വീട്ടിൽ ജോസി ആന്റണി ആണ് വധു. സിനിമയിലെ പോലെ ജീവിതത്തിലും വിവാഹം എന്ന സ്വപ്നവുമായി നടന്ന വ്യക്തിയാണ് ക്ലിന്റ്. ഒരു വിവാഹത്തിന് എന്താണിത്ര സവിശേഷത എന്നായിരിക്കും വായനക്കാർ ചിന്തിക്കുന്നത്. തീർച്ചയായും സവിശേഷതകൾ നിറഞ്ഞത് തന്നെയാണ് ക്ലിന്റിന്റെ വിവാഹം.
സിനിമയിൽ ഒരു അന്ധനായ കഥാപാത്രത്തെയാണ് ക്ലിൻറ് അവതരിപ്പിച്ചിരിക്കുന്നത്. യഥാർത്ഥ ജീവിതത്തിലും ക്ലാന്റ് അന്ധനാണ് എന്നുള്ളത് സിനിമയെ ഏറെ ശ്രദ്ധേയമാക്കുകയും ഉണ്ടായി. 2019 സിദ്ധീക്ക് പറവൂരാണ് താഹിറ എന്ന സിനിമയ്ക്ക് തിരക്കഥ എഴുതി സംവിധാനം ചെയ്തത്. കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് ഡൽഹിയിൽ താഹിറ സ്ക്രീൻ ചെയ്തതിനു ശേഷം നടന്ന സംവാദത്തിൽ ജസ്റ്റിസ് കുര്യൻ ജോസഫ് ഒരു വർഷത്തിനുള്ളിൽ ക്ലിന്റ് വിവാഹിതനായി തീരട്ടെ എന്ന് ആശംസിക്കുകയുണ്ടായി. അതിപ്പോൾ സത്യമായി.
ശ്രീ കൃഷ്ണപുരം സെന്റ് ജോസഫ് പള്ളിയിൽ നടന്ന വിവാഹ ചടങ്ങിൽ കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. കോട്ടപ്പുറം ഹെല്ലൻ കെല്ലർ അന്ധ വിദ്യാലയത്തിൽ അദ്ധ്യാപകനാണ് ക്ലിന്റ് മാത്യു. വടക്കേ ഇന്ത്യയിൽ അദ്ധ്യാപികയായിരുന്നു ജോസി .