കട്ടപ്പന: ഇടുക്കി വാഴത്തോപ്പ് പഞ്ചായത്ത് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. നെടുങ്കണ്ടം (വാര്‍ഡ്-3), കരുണാപുരം (1,2), മരിയാപുരം (2,7), വണ്ണപ്പുറം (2,4) എന്നിവയും കണ്ടെയ്ന്‍മെന്റ് സോണുകളാണ്.
അതേസമയം, ഇന്ന് ഇടുക്കിയില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ചക്കുപള്ളം ചിറ്റാമ്പാറ സ്വദേശി തങ്കരാജ്(50) ആണ് മരിച്ചത്. ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന്റെ ആദ്യ പരിശോധനാ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്നു. ഇദ്ദേഹത്തിന് ഹൃദ്രോഗമുണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 43 ആയി.
ഗൂഡല്ലൂരില്‍ നിന്ന് ഭാര്യക്കും മരുമകള്‍ക്കുമൊപ്പം നാട്ടിലെത്തിയ ശേഷം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഗര്‍ഭിണിയായ മരുമകള്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു