കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന അജ്മാന്‍-ദുബായ് പബ്ലിക് ബസ് സര്‍വീസ് ആര്‍.ടി.എ പുനരാരംഭിച്ചു. അജ്മാനില്‍നിന്നും യൂണിയന്‍ മെട്രോ സ്റ്റേഷന്‍, റാഷിദിയ മെട്രോ, ഖിസൈസ് മെട്രോ എന്നിവിടങ്ങളിലേക്ക് ബസ് സര്‍വീസ് തുടങ്ങിയതായി അജ്മാന്‍ ഗതാഗത അതോറിറ്റി അറിയിച്ചു. ഓരോ മണിക്കൂര്‍ ഇടവിട്ട് മൂന്ന് മെട്രോ സ്റ്റേഷനിലേക്കുമുള്ള ബസുകള്‍ പുറപ്പെടും.
എല്ലാദിവസവും രാവിലെ ആറുമുതല്‍ രാത്രി 10 വരെയാണ് സര്‍വീസ്. ഒരാള്‍ക്ക് 15 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. യാത്രക്കാര്‍ മസ്സാര്‍ കാര്‍ഡ് ഉപയോഗിക്കണം. കാര്‍ഡുകള്‍ അജ്മാന്‍ ഗതാഗത വകുപ്പിന്റെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി ടോപ്പ് അപ്പ് ചെയ്യാനാവും. അല്ലെങ്കില്‍ മസ്സാര്‍ കാര്‍ഡ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം. ആദ്യമായി സേവനം ഉപയോഗിക്കുന്നവര്‍ക്ക് അജ്മാന്‍ അല്‍ മുസല്ല സ്റ്റേഷനില്‍നിന്ന് കാര്‍ഡ് വാങ്ങാം.













