കാസര്‍ഗോഡ്: പതിനാറുകാരിയെ അച്ഛനടക്കം ഏഴുപേര്‍ ലൈംഗികമായി പീഡിപ്പിച്ചു. കുട്ടിയുടെ പരാതിയില്‍ നീലേശ്വരം പോലീസ് പോക്‌സോ കേസെടുത്തു. അച്ഛനടക്കം നാല് പ്രതികള്‍ പിടിയിലായി. മൂന്ന് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു.
അച്ഛന്‍ എട്ടാം ക്ലാം മുതല്‍ പീഡിപ്പിച്ചതായി കുട്ടി മൊഴി നല്‍കി. കുട്ടിയുടെ വൈദ്യപരിശോധന ഉടന്‍ നടത്തും. വീട്ടില്‍ വെച്ചാണ് പീഡനം നടന്നത്. കുട്ടിയുടെ അച്ഛനെതിരെ മുന്‍പും പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മദ്രസയിലെ അധ്യാപകനാണ് അച്ഛന്‍.
അതേസമയം, കേസില്‍ കുട്ടിയുടെ അമ്മയെ പ്രതിചേര്‍ക്കാന്‍ സാധ്യതയെന്ന് പോലീസ് അറിയിച്ചു. പാഡന വിവരം അമ്മയ്ക്ക് അറിയാമായിരുന്നു. കുട്ടിക്ക് ഒരുതവണ ഗര്‍ഭഛിത്രം നടത്തിയിരുന്നു. അമ്മാവന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇപ്പോള്‍ പോലീസിന് പരാതി നല്‍കിയത്.