സ്വര്‍ണ്ണക്കടത്തു കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ സ്വപ്‌നയുടെ ഫ്ലാറ്റില്‍ 4 തവണ കണ്ടിട്ടുണ്ടെന്ന് സന്ദീപ് നായരുടെ മൊഴി. ഒരു തവണ ശിവശങ്കരനെ അദ്ദേഹം താമസിക്കുന്ന ഫ്ലാറ്റില്‍ കാറില്‍ എത്തിച്ചിട്ടുണ്ടെന്നും സന്ദീപ് മൊഴി നല്‍കി.
സ്വര്‍ണ്ണക്കടത്തു കേസിലെ മൂന്നാം പ്രതിയാണ് സന്ദീപ്. കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ സന്ദീപുമായി സൗഹൃദമില്ലാണ് ശിവശങ്കരന്‍ പറഞ്ഞത്. ആ വാദമാണ് സന്ദീപിന്റെ മൊഴിയോടെ പൊളിഞ്ഞത്. സന്ദീപാണ് സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ സൂത്രധാരനെന്നാണ് കസ്റ്റംസ് വിലയിരുത്തുന്നത് .
ദുബായില്‍ നിന്ന് സ്വര്‍ണ്ണം കയറ്റിയയക്കുന്ന രീതി സ്വപ്‌നയ്ക്ക് മാത്രമെ അറിയാവൂ , അവര്‍ തങ്ങള്‍ക്ക് മാഡം ആണ് എന്നാണ് സന്ദീപ് നല്‍കിയ മൊഴി. സ്വര്‍ണ്ണക്കടത്തു നിയന്ത്രിക്കുന്നത് സ്വപ്‌നയാണ്. വിമാനത്താവളത്തില്‍ നിന്നും തന്റെ കൈയ്യില്‍ എത്തുന്ന സ്വര്‍ണ്ണം റമീസിനു നല്‍കുന്ന ജോലി മാത്രമാണ് തനിക്കുള്ളതെന്നുമാണ് സന്ദീപ് പറഞ്ഞതെന്നാണ് സൂചന.