കോവിഡ് പശ്ചാത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയില്‍. ആരോഗ്യ വിദഗ്ധരുടെ യോഗം വിളിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. അടുത്ത മാസമാണ് യോഗം വിളിക്കുക. കോവിഡ് സ്ഥിതിയും മുന്‍കരുതലുകളും വിലയിരുത്തും. ആരോഗ്യവിദ്ഗധരുടെ അഭിപ്രായം കണക്കിലെടുത്താകും തുടര്‍നടപടികള്‍.
ഒക്ടോബറില്‍ തന്നെ തെരഞ്ഞെടുപ്പ് നടത്താമെന്ന വിലയിരുത്തലിലാണ് കമ്മീഷന്‍ ഇപ്പോഴുള്ളത്. തെരഞ്ഞെടുപ്പ് നീട്ടണോയെന്ന് അടക്കമുള്ള കാര്യങ്ങള്‍ യോഗത്തിന് ശേഷം തീരുമാനിക്കും.