തിരുവനന്തപുരം: മകളുടെ ബിസിനസ് ആവശ്യങ്ങള്‍ക്ക് ശിവശങ്കര്‍ സഹായിച്ചോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രന്‍. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനെ ഒഴിവാക്കിയത് കൊണ്ട് പ്രശ്‌നം അവസാനിക്കില്ലെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കും. പിഡബ്ല്യുസിയുടെ മറവില്‍ നടന്ന മുഴുവന്‍ നിയമനവും റദ്ദാക്കണം. എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടന്നതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം പിണറായി വിജയന്‍ രാജിവെക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.
അതേസമയം,സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശിവശങ്കറിന് അറിയാമെന്ന് മുഖ്യപ്രതി സരിത്ത് മൊഴി നല്‍കി. എന്‍ഐഎക്കാണ് സരിത്ത് മൊഴി നല്‍കിയത്. വസ്തുത പരിശോധിക്കാന്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.
ശിവശങ്കറിന്റെ വിദേശ യാത്രാവിവരങ്ങളും എന്‍ഐഎ സംഘം ശേഖരിച്ചിട്ടുണ്ട്. കേസിലെ പ്രതികളായ സരിത്ത്, സ്വപ്ന, സന്ദീപ് എന്നിവര്‍ക്ക് ഫ്‌ലാറ്റെടുക്കാന്‍ സാഹായിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു ശിവശങ്കറിന്റെ വാദം. എന്നാല്‍ സരിത്തിന്റെ മൊഴി നിലവിലെ സാഹചര്യത്തില്‍ ശിവശങ്കറിന് കുരുക്കായേക്കും.
സരിത്തും ശിവശങ്കറും നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടാതയി നേരത്തെ പുറത്തുവന്ന ഫോണ്‍ രേഖകള്‍ വ്യക്തമാക്കിയിരുന്നു. സര്‍വ്വീസ് ചട്ടം ലംഘിച്ചുള്ള പ്രവര്‍ത്തനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ശിവശങ്കറിനെ സര്‍വ്വീസില്‍ നിന്ന് സസ്പെന്റ് ചെയ്തത്.