വിശുദ്ധ ഹജ്ജ് കർമത്തിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ജിദ്ദ തുറമുഖത്തെ ലബോറട്ടറിയുടെ സൗകര്യങ്ങള്‍ മക്ക മേഖല പരിസ്ഥിതി,ജല,കാര്‍ഷിക മന്ത്രാലയ ബ്രാഞ്ച് ജനറല്‍ മാനേജര്‍ പരിശോധിച്ചു.ഹജ്ജ് സീസണിലേക്ക് ഇറക്കുമതി ചെയ്യുന്ന ബലിമൃഗങ്ങള്‍ രോഗമുമാണെന്ന് പരിശോധിക്കുന്ന സംവിധാനങ്ങളുടെ കാര്യക്ഷമത വിലയിരുത്തി. മൃഗങ്ങള്‍ സസ്യങ്ങള്‍ എന്നിവയുമായി പോര്‍ട്ടില്‍ അടുക്കുന്ന കപ്പലുകളെ സ്വീകരിക്കുന്ന രീതി,മൃഗങ്ങളുടെ പരിശോധന,ടെസ്റ്റിനു വേണ്ടിയുള്ള സാമ്പിളുകള്‍ സ്വീകരിക്കുക, തുടങ്ങിയ നടപടിക്രമങ്ങള്‍ വിലയിരുത്തി.ലാബിനും ക്വാറന്റീന്‍ കേന്ദ്രത്തിനുമുള്ള സഹായം തുടരുമെന്നും സേവനങ്ങള്‍ മികച്ചതാക്കാന്‍ കഴിയുന്ന രീതിയില്‍ മാനവശേഷിയും അത്യാധുനിക സാങ്കേതിക സൗകര്യങ്ങളും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അഡ്മിനിസ്‌ട്രേറ്റിവ് വിഭാഗം,ബാക്ടീരിയ വകുപ്പ്,വൈറസ് വിഭാഗം,പി.സി.ആര്‍ യൂണിറ്റ് സാമ്പിള്‍ റിസപ്ഷന്‍ റൂം തുടങ്ങിയവ ഉള്‍പ്പെട്ട അത്യാധുനിക ലബോറട്ടറിയാണ് ജിദ്ദ ഇസ്ലാമിക് പോര്‍ട്ടിലുള്ളത് കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തിനകത്തുള്ള പരിമിതമായ ആളുകള്‍ക്ക് മാത്രമാണ് ഇത്തവണ ഹജ്ജിന് അവസരമൊരുക്കുന്നത്.ഇഖാമ (താമസ രേഖ )കൈവശമുള്ള ഏഴായിരം വിദേശികള്‍ക്കും മൂവായിരം സ്വദേശികള്‍ക്കുമാണ് അനുമതി ലഭിച്ചിട്ടുള്ളത് .ഓണ്‍ലൈന്‍ വഴിയാണ് ഈ വര്‍ഷം വിദേശ ഹാജിമാരെ തിരഞ്ഞെടു ത്തത്.ഹജ്ജ് അവസാനിക്കുന്നതോടെ ഹാജിമാര്‍ പതിനാല് ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയുകയും വേണം എന്ന നിബന്ധനയുണ്ട് .