മുന്‍ ഓസ്‌ട്രേലിയന്‍ നായകനും വിക്കറ്റ് കീപ്പറുമായിരുന്ന ബാരി ജാര്‍മാന്‍(84) അന്തരിച്ചു. സൗത്ത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ മാച്ച് റഫറി കൂടിയായിരുന്നു ഇദ്ദേഹം.
Also read: കോവിഡ് വ്യാപനം ; സംസ്ഥാനത്ത് സ്‌കൂളുകള്‍ അടയ്ക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസമന്ത്രി
1959 മുതല്‍ 1969 വരെ 19 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ബാരി ജാര്‍മാന്‍ ആഷസ് പര്യടനത്തില്‍ ഒരു ടെസ്റ്റില്‍ ഒസ്‌ട്രേലിയയെ നയിക്കുകയും ചെയ്തു. 1967ലെ ആഷസ് ഇംഗ്ലണ്ട് പര്യടനത്തില്‍ ബില്‍ ലോറിക്ക് പരിക്കേറ്റപ്പോഴാണ് ഒരു ടെസ്റ്റില്‍ ജാര്‍മാന്‍ ക്യാപ്റ്റനായത്. അതേസമയം ക്രിക്കറ്റ് ഓസ്‌ട്രേലിയ അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തി.