തിരുവനന്തപുരം: കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം തീരപ്രദേശമേഖലയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ആരെയും തീരത്തേക്ക് അടുപ്പിക്കില്ല. രണ്ടാഴ്ച്ച ജനങ്ങള്‍ സഹകരിച്ചാല്‍ തീരദേശത്തെ വ്യാപനം നിയന്ത്രിക്കാനാകുമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ആവശ്യമായ ഭക്ഷവസ്തുക്കള്‍ പ്രദേശത്ത് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. സമൂഹവ്യാപനം റിപ്പോര്‍ട്ട് ചെയ്ത പുല്ലുവിളയിലും പൂന്തുറയിലും ആളുകളില്‍ പരിശോധന നടത്തുന്നുണ്ട്. പുല്ലുവിളയില്‍ 51പേര്‍ക്കും പൂന്തുറയില്‍ 26 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം, ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളില്‍ മികച്ച ചികിത്സാ സൗകര്യമുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഇപ്പോള്‍ ആവശ്യത്തിന് ചികിത്സാ കേന്ദ്രങ്ങള്‍ ഉണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പക്ഷേ, ഇതിനും പരിധിയുണ്ട്, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.