കോട്ടയം: വൈക്കത്ത് അഞ്ച് ദിവസത്തേക്ക് കടകള്‍ അടച്ചിടാന്‍ തീരുമാനിച്ച് വ്യാപാരികള്‍. കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഉള്‍പ്പെടെ സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ എത്തുന്ന സാഹചര്യത്തിലാണ് തീരുമാനം. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ നിശ്ചിത സമയത്തേക്ക് മാത്രം തുറക്കും.
അതേസമയം വൈക്കം ടിവിപുരം പഞ്ചായത്ത് പത്താം വാര്‍ഡ് കണ്ടെയിന്‍മെന്റ് സോണ്‍ ആക്കിയതോടെ കോട്ടയത്ത് ഒന്‍പത് പഞ്ചായത്തുകളിലായി ആകെ 11 കണ്ടെയിന്‍മെന്റ് സോണുകളായി.
മാഞ്ഞൂര്‍ പഞ്ചായത്തിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്ത് ഓഫീസ് അടച്ചു. മറ്റ് ജീവനക്കാരും പഞ്ചായത്തംഗങ്ങളും നിലവില്‍ നിരീക്ഷണത്തിലാണ്. കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാന്‍ ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റും അടച്ചു. മാര്‍ക്കറ്റിലെ രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.