മസ്‌ക്കറ്റ്: ഒമാനില്‍ ഇന്ന് 1,619 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.രോഗം സ്ഥിരീകരിച്ചവരില്‍ 370 വിദേശികളും 1,249 സ്വദേശികളും ഉള്‍പ്പെടും. ഇതോടെ ഒമാനിലെ ആകെ കോവിഡ് കേസുകള്‍ 64,193 ആയി ഉയര്‍ന്നു.
1,360 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവര്‍ 41,450 ആയി ഉയര്‍ന്നു. 8 മരണങ്ങളാണ് മന്ത്രാലയം ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 298 പേര്‍ കോവിഡ് മൂലം ഇതുവരെ ഒമാനില്‍ മരിച്ചു.
4,721 ടെസ്റ്റുകളാണ് 24 മണിക്കൂറില്‍ നടത്തിയത്. നിലവില്‍ 555 പേര്‍ ആശുപത്രികളില്‍ ഉണ്ട്. 157 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.