കൊച്ചി: വൈപ്പിനില്‍ മരിച്ച കന്യാസ്ത്രീയുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവ്. കൊച്ചി കുഴുപ്പള്ളി കോണ്‍വെന്റിലെ സിസ്റ്റര്‍ ക്ലെയര്‍ (73) ആണ് മരിച്ചത്. പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സിസ്റ്റര്‍ ബുധനാഴ്ച്ചയാണ് മരിച്ചത്. രോഗ ഉറവിടം അന്വേഷിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം, രണ്ട് ദിവസം മുന്‍പ് മരിച്ച ഇരിങ്ങാലക്കുട സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. അവിട്ടത്തൂര്‍ സ്വദേശി ഷിജു (45) ആണ് ബുധനാഴ്ച്ച മരിച്ചത്. മരണശേഷം നടത്തിയ ട്രൂനാറ്റ്, പിസിആര്‍ പരിശോധനകള്‍ പോസിറ്റീവ് ആയി. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 39 ആയി.
അതേസമയം, ആലുവയിലും ചെല്ലാനത്തും കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. എറണാകുളം ചെല്ലാനത്ത് രണ്ടുവാര്‍ഡുകളിലായി 126 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ കഴിയുന്നത് മറ്റ് ബന്ധുക്കള്‍ക്കൊപ്പമാണ്. രോഗലക്ഷണമുള്ളവര്‍ കൂടുകയാണ്. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഇവിടെ സജ്ജമല്ല. കോവിഡ് ഇതര രോഗികള്‍ക്ക് ചികിത്സാ സൗകര്യമില്ല.












