അബുദാബി, ഫുജൈറ, എമിറേറ്റുകളില്‍ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതായി യുഎഇ നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. അന്തരീക്ഷം ഭാഗികമായി മേഘാവൃതമായതായി കാണപ്പെടും, തീരപ്രദേശങ്ങളിലും ഉൾ പ്രദേശങ്ങളിലും, പ്രത്യേകിച്ച് വടക്കൻ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെയും ഈർപ്പം വർദ്ധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ദുബായില്‍ നിലവിൽ 36 ഡിഗ്രി സെൽഷ്യസാണ് അനുഭവപ്പെടുന്നത്. മണിക്കൂറിൽ 20 – 30 കിലോമീറ്റർ വേഗതയിൽ കാറ്റ് ആവർത്തിച്ച് വീശാൻ സാധ്യതയുള്ളതിനാൽ ചില സമയങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗത കൈവരിക്കും. പൊടിയും മണലും വായുവിലേക്ക് വീശുമെന്നും പ്രതീക്ഷിക്കുന്നു. പൊടി പടലങ്ങൾ കാഴ്ച തടസ്സപ്പെടുത്തും എന്നതിനാൽ വാഹനങ്ങൾ ഓടിക്കുമ്പോൾ ഡ്രൈവർമാർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.