പത്തനംതിട്ട : അടൂര്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ഡോക്ടറുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവരോട് നിരീക്ഷണത്തില്‍ പോകാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍, രോഗ ഉറവിടം എവിടെ നിന്നാണെന്ന് വ്യക്തമല്ല.
ആശുപത്രിയിലെത്തിയ രോഗികളില്‍ നിന്നാകാം രോഗ ബാധ ഉണ്ടായതെന്നാണ് കരുതുന്നത് . അതേസമയം, ഇന്നലെ പത്തനംതിട്ടയില്‍ മൂന്നുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ പതിമൂന്ന് കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചിട്ടുണ്ട് .