മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മുംബൈ നഗരത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് അധികൃതര്‍. രാവിലെ മുതല്‍ പെയ്ത മഴയില്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. മഴ തുടരുമെന്നാണ് സൂചന.
ഇതേ തുടര്‍ന്ന് ജനങ്ങള്‍ കടല്‍ തീരത്ത് പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നഗരത്തിന്‍റെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതോടെ ചില ബസ് സര്‍വ്വീസുകള്‍ വഴിതിരിച്ചുവിട്ടു.
നഗരത്തില്‍ അതിശക്തമായ മഴ തുടരുമെന്ന സൂചനയെ തുടര്‍ന്നാണ് ഓറഞ്ച് അലര്‍ട്ട് റെഡ് ആക്കി ഉയര്‍ത്തിയത്. താനെ, പാല്‍ഘര്‍ ഉള്‍പ്പെടെയുള്ള തീരദേശ മേഖലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.