രാജ്യത്ത് പുതുതായി 1,679 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം. 1,051 പേര്‍ക്ക് ഇന്ന് രോഗം ഭേദമാവുകയും ചെയ്തു. അതേസമയം എട്ട് കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് മരണങ്ങളുടെ എണ്ണം 281 ആയി. പുതുതായി റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 1,313 പേര്‍ ഒമാനികളും 366 പേര്‍ വിദേശ പൗരന്മാരുമാണ്.
#Statement No. 139
July 15, 2020 pic.twitter.com/2Ka8NRFlHT— وزارة الصحة – سلطنة عُمان (@OmaniMOH) July 15, 2020
ഇതോടെ 61,247 കോവിഡ് കേസുകളാണ് സുല്‍ത്താനേറ്റില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ആകെ കോവിഡ് രോഗ മുക്തി നേടിയവരുടെ എണ്ണം 39,038 ആയി. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ 4,613 പേരില്‍ കോവിഡ് പരിശോധന നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കോവിഡ് പരിശോധന നടത്തിയവരുടെ എണ്ണം 253,444 ആയി.