ദുബായിലേക്ക് യാത്ര ചെയ്യുന്ന എല്ലാവർക്കും കോവിഡ് – ടെസ്റ്റ് റിപ്പോർട്ട് സമർപ്പിക്കേണ്ടതില്ലെന്ന് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ദുബായിലേക്കുള്ള യാത്ര ചെയ്യുന്നത് സംബന്ധിച്ച് ചില മാധ്യമങ്ങളിലും വാർത്താ വെബ്‌സൈറ്റുകളിലും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനാലാണ് അതോറിറ്റി വിശദീകരണം നൽകിയത്. എമിറേറ്റ്സ് പ്രസിദ്ധീകരിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ പട്ടിക അനുസരിച്ച്, താഴെ കൊടുത്തിരിക്കുന്ന രാജ്യങ്ങളിൽ നിന്നും വിമാനത്താവളങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാരാണ് വിമാനത്തിൽ കയറുന്നതിന് നിർബന്ധമായും നെഗറ്റീവ് പി.സി. ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്.
നെഗറ്റീവ് പി.സി. ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട രാജ്യങ്ങള്‍:
അഫ്ഗാനിസ്ഥാൻ
ബംഗ്ലാദേശ്
ഈജിപ്ത്
ഇന്ത്യ
ഇറാൻ
നൈജീരിയ
പാകിസ്ഥാൻ
ഫിലിപ്പീൻസ്
റഷ്യൻ ഫെഡറേഷൻ സുഡാൻ ടാൻസാനിയ
യുഎസ്‌എ
ഡാളസ് ഫോർട്ട് വർത്ത്
ഹുസ്റ്റൂൺ
ലോസ് ഏഞ്ചൽസ്
സാൻ ഫ്രാൻസിസ്കോ
ഫോർട്ട് ലോഡർഡേൽ
ഒർലാൻഡോ
കാലിഫോർണിയ
ഫ്ലോറിഡ
ടെക്സസ്
മേല്പറഞ്ഞ രാജ്യങ്ങളിൽ നിന്നും വിമാന താവളങ്ങളിൽ നിന്നും , അല്ലാത്തവർ ഫ്ലൈറ്റ് എടുക്കുന്നതിനു 96 മണിക്കൂർ മുൻപ് എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.ഈ യാത്രക്കാർക്ക് സ്വന്തം രാജ്യത്ത് ടെസ്റ്റ് ചെയ്യാൻ സൗകര്യമില്ലെങ്കിൽ യു. എ. ഇ എയർപോർട്ടിൽ നിന്നും പി. സി. ആർ ടെസ്റ്റിന് വിധേയമാകാൻ അവസരം ഉണ്ടാകും.