യു.എ.ഇ.യുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യം ‘ഹോപ് പ്രോബ് ‘നീട്ടി വച്ചു. ജപ്പാനിലെ താനെഗാഷിമ ദ്വീപിൽ കാലാവസ്ഥ മാറ്റം സംഭവിച്ചതിനെ തുടർന്നാണ് വിക്ഷേപണം നീട്ടിവെച്ചത്. പുതിയ വിക്ഷേപണ തീയതിയും സമയവും ഏതാനും മണിക്കൂറുകൾക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന് സർക്കാർ ട്വീറ്റ് ചെയ്തു.
ജപ്പാനിലെ തനെഗഷിമ സ്പേസ് സെന്ററിൽ നിന്നും ജൂലൈ 15 പുലർച്ചെ 12.51ന് ആണ് വിക്ഷേപണം നിശ്ചയിച്ചിരുന്നത്. അടുത്ത കുറച്ച് ദിവസങ്ങളിൽ ജപ്പാനിലെ തനേഗാഷിമ ദ്വീപിൽ ഉണ്ടാകാനിടയുള്ള ഇടവിട്ടുള്ള മിന്നലും മഴയും കണക്കിലെടുത്ത് ലിഫ്റ്റ് ഓഫ് സംബന്ധിച്ച് അന്തിമ തീരുമാനം ഇന്ന് ഉച്ചയോടെ എടുക്കുമെന്ന് മിത്സുബിഷി ഹെവി ഇൻഡസ്ട്രീസിന്‍റെ ലോഞ്ച് സൈറ്റ് ഡയറക്ടർ കെയ്ജി സുസുക്കി നേരത്തെ അറിയിച്ചിരുന്നു.