കോവിഡ് മഹാമാരിയെ തുടര്‍ന്ന് റഷ്യയില്‍ കുടുങ്ങി കിടന്ന 480 ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ രാജ്യത്ത് തിരിച്ചെത്തി. സ്വകാര്യ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ മുംബൈയിലാണ് വിദ്യാര്‍ത്ഥികളെത്തിയത്. മടങ്ങിയെത്തിയ വിദ്യാര്‍ഥികളില്‍ 470 പേര്‍ മഹാരാഷ്ട്ര സ്വദേശികളും, നാല് പേര്‍ ദദ്ര, നാഗര്‍ സ്വദേശികളും, നാല് പേര്‍ മധ്യപ്രദേശ് സ്വദേശികളും, രണ്ട് പേര്‍ ഗോവ സ്വദേശികളുമാണ്. തിരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ നാട്ടിലെത്താന്‍ സഹായിച്ചതില്‍ മഹാരാഷ്ട്ര് മന്ത്രി ആദിത്യ താക്കറെയ്ക്ക് നന്ദി അറിയിച്ചു. ‘വന്ദേ ഭാരത് മിഷൻ’ പ്രകാരം റഷ്യയിൽ കുടുങ്ങിക്കിടക്കുന്ന എല്ലാവർക്കും ഇന്ത്യയിലെത്താന്‍ സാധിച്ചിരുന്നില്ല.
ഏകദേശം 30,000 രൂപ ചെലവഴിച്ചാണ് ഓരോ വിദ്യാര്‍ത്ഥികളും നാട്ടിലേക്ക് എത്തിയിരിക്കുന്നത്. കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളെ ഇന്ത്യയിലെത്തിക്കാനായി വിദേശകാര്യ മന്ത്രാലയം, സംസ്ഥാന സര്‍ക്കാര്‍, ഇന്ത്യന്‍ എംബസി എന്നിവ ഏകോപിപ്പിക്കുന്നതിന് ആദിത്യ താക്കറെ സഹായിച്ചതായി ഡല്‍ഹി ആസ്ഥാനമായുള്ള നിക്സ്ടൂര്‍ ഓണ്‍ലൈന്‍ ടിക്കറ്റിംഗ് കമ്പനി അറിയിച്ചു. റഷ്യയിൽ കുടുങ്ങിക്കിടക്കുന്ന 3,000 ത്തോളം ഇന്ത്യൻ വിദ്യാർഥികളെ ഈ മാസം അവസാനത്തോടെ തിരികെ എത്തിക്കുമെന്ന് കമ്പനി ഉദ്യോഗസ്ഥൻ നികേഷ് രഞ്ചൻ പറഞ്ഞു.