കുട്ടനാട് താലൂക്കിലെ പുളിങ്കുന്ന് പഞ്ചായത്ത് പരിധിയിലുളള മുഴുവന്‍ പ്രദേശങ്ങളും കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. രോഗ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളും കണ്ടെയിന്‍മെന്‍റ് സോണാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിച്ചിരുന്നു. പുളിങ്കുന്ന് പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ കോവിഡ് സ്ഥിരീകരിച്ചയാള്‍ക്ക് പഞ്ചായത്തിലെ ഒട്ടനവധി ആളുകളുമായി സമ്പര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ് നടപടി.
Also read: കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താനൊരുങ്ങി അബുദാബി; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
പഞ്ചായത്തിലെ 5,6,14,15 വാര്‍ഡുകള്‍ നിലവില്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളാണ്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയത്.