മുംബൈ: ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ ത്വരിതപ്പെടുത്തുന്നതിനായി 10 ബില്യണ്‍ ഡോളര്‍ (75,000 കോടി) നിക്ഷേപം പ്രഖ്യാപിച്ച് ഗൂഗിള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന വീഡിയോ കോണ്‍ഫറന്‍സിന് ശേഷം ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 75,000 കോടി രൂപ ചെലവഴിക്കാനാണ് ഗൂഗിള്‍ ഒരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ ആശയങ്ങളെ പിന്തുണയ്ക്കുന്നതായും കേന്ദ്ര മന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, ഡോ. രമേശ് പൊഖ്രിയാല്‍ നിഷാങ്ക് എന്നിവര്‍ക്ക് നന്ദി പറയുന്നതായും ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ട്വീറ്റ് ചെയ്തു.
Today at #GoogleForIndia we announced a new $10B digitization fund to help accelerate India’s digital economy. We’re proud to support PM @narendramodi’s vision for Digital India – many thanks to Minister @rsprasad & Minister @DrRPNishank for joining us. https://t.co/H0EUFYSD1q
— Sundar Pichai (@sundarpichai) July 13, 2020
നിക്ഷേപം, പങ്കാളിത്തം, അടിസ്ഥാന സൗകര്യ വികസനം മേഖലകളിലാവും ഗൂഗിളിന്‍റെ നിക്ഷേപം. പ്രാദേശിക ഭാഷകളില്‍ വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുക, ഇന്ത്യക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ചുള്ള ഡിജിറ്റല്‍ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുക, ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷനെ സഹായിക്കുന്ന വ്യവസായങ്ങളെ പിന്തുണയ്ക്കുക, ആരോഗ്യം, വിദ്യാഭ്യാസം, കാര്‍ഷിക മേഖലകളിലെ ഡിജിറ്റല്‍ നിക്ഷേപം തുടങ്ങിയവയിലാവും ഗൂഗിള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് സുന്ദര്‍ പിച്ചൈ വ്യക്തമാക്കി.


















