പാറ്റ്‌ന: കൊവിഡ്- 19 വൈറസിനെതിരെ പട്നയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് വികസിപ്പിച്ചെടുത്ത പ്രതിരോധ വാക്സിൻ ഇന്ന് മനുഷ്യരിൽ പരീക്ഷിക്കും. ആശുപത്രി അധികൃതർ തിരഞ്ഞെടുത്ത 18 വളണ്ടിയർമാരിലാണ് പരീക്ഷണം നടത്തുക.
നിരവധി പേരാണ് പരീക്ഷണത്തിന്‍റെ ഭാഗമാകാമെന്നറിയിച്ച് ആശുപത്രിയെ ബന്ധപ്പെട്ടത് . എന്നാല്‍ 18 വയസിനും 55 വയസിനും ഇടയില്‍ പ്രായമുള്ള 18 പേരെ തിരഞ്ഞെടുക്കുകയായിരുന്നു. തിരഞ്ഞെടുത്ത വോളണ്ടിയര്‍മാരുടെ മെഡിക്കല്‍ ചെക്കപ്പ് കഴിഞ്ഞ ദിവസം പൂർത്തീകരിച്ചു .ഐ.സി.എം.ആറിന്‍റെ മാർഗനിർദേശങ്ങൾ പ്രകാരം പരിശോധനാഫലത്തിൽ കുഴപ്പങ്ങളൊന്നുമില്ലാത്തവർക്കായിരിക്കും ആദ്യ ഡോസ് നൽകുക. തുടർന്ന് 2-3 മണിക്കൂർ ഇവർ ഡോക്ടറുടെ നിരീക്ഷണത്തിലായിരിക്കും. നിരീക്ഷണത്തിന് ശേഷം ഇവരെ വീട്ടിലേക്ക് അയയ്ക്കും.
ട്രയിലിന്‍റെ ഭാഗമായി ഒരാൾക്ക് മൂന്നു ഡോസാണ് നൽകുക. കൊറോണ വാക്സിൻ പരീക്ഷണത്തിനായി ഐ.സി.എം.ആർ തിരഞ്ഞെടുത്ത 12 സ്ഥാപനങ്ങളിൽ ഒന്നാണ് പട്നയിലെ എയിംസ്.