2020 ഡിസംബര്‍ മുതല്‍ 110 കേന്ദ്രങ്ങളുടെ താത്കാലികവിലക്കാണ് ചൈന നീക്കിയത്. അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതി അഞ്ച് മുതല്‍ പത്ത് ശതമാനം വരെ ഉയരുമെന്ന് എംപിഇഡിഎ ചെയര്‍മാന്‍ ഡി.വി സ്വാമി പറഞ്ഞു
ന്യൂഡല്‍ഹി : സമുദ്രോത്പന്നങ്ങള്‍ക്ക് ഉറവിടത്തില്‍ നിന്നു തന്നെ സംഭരണ ഗുണമേന്‍മ ഉറപ്പ് വരുത്തു മെന്ന ഇന്ത്യയുടെ വാഗ്ദാനം കണക്കിലെടുത്ത് രാജ്യത്തെ 99 കയ റ്റുമതി സംസ്‌ക്കരണ കേന്ദ്രങ്ങള്‍ക്കുള്ള താത്കാലിക വിലക്ക് ചൈന നീക്കി. ഫെബ്രുവരി 14 മുതലാണ് വിലക്ക് നീങ്ങിയത്. ഇതോടെ ഇരുരാ ജ്യ ങ്ങള്‍ക്കിടയിലുള്ള സമുദ്രോത്പന്നങ്ങളുടെ ഉഭയകക്ഷി വാണിജ്യം ത്വരിതപ്പെടുമെന്നാണ് പ്രതീക്ഷ.
സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) യടക്കമുള്ള സ്ഥാപനങ്ങളുടെ നിരന്ത ര പരിശ്രമങ്ങളുടെ ഫലമായാണ് ഈ നേട്ടമുണ്ടായത്. 2020 ഡിസം ബര്‍ മുതല്‍ 110 കേന്ദ്രങ്ങളുടെ താ ത്കാലികവിലക്കാണ് ചൈന നീക്കിയത്. അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള സമുദ്രോ ത്പന്ന കയറ്റുമതി അഞ്ച് മുതല്‍ പത്ത് ശതമാനം വരെ ഉയരുമെന്ന് എംപിഇഡിഎ ചെയര്‍മാന്‍ ഡി.വി സ്വാമി പറഞ്ഞു.
വാണിജ്യമാനദണ്ഡങ്ങളിലെ അസ്ഥിരത (എന്‍സി) നിമിത്തമാണ് ചില സ്ഥാപനങ്ങളില്‍ നിന്നുള്ള കയറ്റു മതിക്ക് ചൈന താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. എംപിഇഡിഎ, എക്സ്പോര്‍ട്ട് ഇന്‍സ്പെക്ഷന്‍ കൗ ണ്‍സില്‍, ബീജിംഗിലെ ഇന്ത്യന്‍ എംബസി, വാണിജ്യ മന്ത്രാലയം, എന്നിവ നടത്തിയ സംയുക്ത പരിശ്രമ ങ്ങളാണ് ഫലം കണ്ടത്.
2021-22 ല്‍ 475 സ്ഥാപനങ്ങളാണ് സമുദ്രോത്പന്നങ്ങള്‍ കയറ്റുമതി ചെയ്തത്. ഇക്കാലത്ത് ചൈനയിലേക്കു ള്ള സമുദ്രോത്പന്ന കയറ്റുമതി പോയവര്‍ഷത്തേക്കാള്‍ 25 ശത മാനം വര്‍ധിച്ച് 1,175.05 ദശലക്ഷം ഡോള റായി. 2020-21 ല്‍ ഇത് 939.17 ദശലക്ഷം ഡോളറായിരുന്നു.