കോവിഡ് വ്യാപനം തടയുന്നതിന് കര്‍ശന നടപടികള്‍ ആവശ്യമെങ്കില്‍ സ്വീകരിക്കാന്‍ കു വൈത്ത് മന്ത്രിസഭ ആരോഗ്യമന്ത്രാലയത്തെ ചുമതലപ്പെടുത്തി.
കുവൈത്ത് സിറ്റി : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 982 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ രോഗവ്യാപനം തടയുന്നതിന് നിയന്ത്രണങ്ങളുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം.ഫെബ്രുവരി 29 വ രെ രാജ്യത്ത് ഇന്‍ഡോര്‍ പരിപാടികള്‍ നടത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്താനും മന്ത്രിസഭ തീരുമാ നി ച്ചു.
കുവൈത്തില്‍ എത്തുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂര്‍ മുമ്പ് പിസിആര്‍ ടെസ്റ്റ് എടുത്തിരിക്കണമെ ന്നും ചൊവ്വാഴ്ച മുതല്‍ ഈ നിയന്ത്രണം ബാധകമാണെന്നും സിവില്‍ ഏവിയേഷന്റെ അറിയിപ്പില്‍ പറ യുന്നു.
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിനടുത്ത് എത്തിയതോടെ നിയന്ത്രണങ്ങള്‍ കര്‍ശ നമാക്കാനാണ് കുവൈത്ത് മന്ത്രിസഭ തീരുമാനിച്ചത്. രോഗ വ്യാപനത്തിന്റെ തോത് നിരീക്ഷിച്ച് കുടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യമെങ്കില്‍ സ്വീകരിക്കാനും ആരോഗ്യമന്ത്രാലയത്തെ ചുമതലപ്പെടുത്തി.
982 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കുവൈത്തിലെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,19,314 ആയി. മരണം റിപ്പോര്‍ട്ട് ചെയതിട്ടില്ല.













