മന്ത്രി സജി ചെറിയാന് ഔദ്യോഗിക വസതി അനുവദിച്ചു. തിരുവനന്തപുരം തൈക്കാട് വില്ലേജിലുള്ള ഈശ്വര വിലാസം റെസിഡന്‍സ് അസോസിയേഷനിലെ 392 ആം നമ്പര്‍ ആഡംബര വസതിയാണ് സജി ചെറിയാന്റെ താമസത്തിനായി സര്‍ക്കാര്‍ വാടകക്ക് എടുത്തത്
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന് ഔദ്യോഗിക വസതി അനുവദിച്ചു. തിരുവനന്തപുരം തൈക്കാട് വില്ലേജിലുള്ള ഈശ്വര വിലാസം റെസിഡന്‍സ് അസോസിയേഷ നിലെ 392 ആം നമ്പര്‍ ആഡംബര വസ തിയാണ് സജി ചെറിയാന്റെ താമസത്തിനായി സര്‍ക്കാര്‍ വാടകക്ക് എടുത്തത്.
85000 രൂപയാണ് ആഡംബര വസതിയുടെ പ്രതിമാസ വാടക. ഇതിന് പുറമേയാണ് കറന്റ് ചാര്‍ജ് , വാട്ടര്‍ ചാര്‍ജ് തുടങ്ങിയവ. വാടക വീടിന്റെ മോടി പിടിപ്പിക്കല്‍ ടൂറിസം വകുപ്പ് ഉടന്‍ നടത്തും. ലക്ഷങ്ങള്‍ ആ കും ഇതിന്റെ ചെലവ്. ഔട്ട് ഹൗസ് ഉള്‍പ്പെടെ വിശാല സൗകര്യമുള്ള വസതിയാണിത്. ഒരു വര്‍ഷം വാടക മാ ത്രം 10.20 ലക്ഷം ആകും.