ചെന്നൈ: തമിഴ്‌നാട് രാജ്ഭവനിലെ സുരക്ഷാ ഉദ്യോഗസ്ഥരടക്കം 84 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജീവനക്കാര്‍ രോഗലക്ഷണം കാണിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 84 പേരുടെ ഫലം പോസിറ്റീവായത്. 147 പേര്‍ക്കാണ് കോവിഡ് ടെസ്റ്റ് നടത്തിയത്.
രോഗം ബാധിച്ചവരെ എല്ലാം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. രാജ്ഭവന്റെ പ്രധാന കെട്ടിടത്തിനു പുറത്താണ് ഇവര്‍ ജോലി ചെയ്തിരുന്നത്. ഇതേതുടര്‍ന്ന് രാജ്ഭവനും പരിസരവും അണുവിമുക്തമാക്കും. അതേസമയം രോഗബാധിതര്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്ന് രാജ്ഭവന്‍ അറിയിച്ചു.











