നടപ്പാക്കുന്നത് എടയാര്‍ സിങ്ക് ലിമിറ്റഡ്
2500 കോടിയുടെ നിക്ഷേപം ആകര്‍ഷിക്കും
2023 ആദ്യപാദത്തില്‍ ഒന്നാംഘട്ട നിര്‍മ്മാണം
എടയാര്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ഏരിയയില്‍ എട്ടുവര്‍ഷം മുമ്പ് പൂട്ടിയ ബിനാനി സിങ്ക് ലിമിറ്റഡ് ഏറ്റെടുത്ത ദുബായ് ആസ്ഥാനമായ ഫോര്‍ച്യൂണ്‍ ഗ്രൂപ്പാണ് 108 ഏക്കര്‍ സ്ഥല ത്ത് മള്‍ട്ടി സോണ്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ആന്‍ഡ് ലോജിസ്റ്റിക്സ് ഹബ്ബ് വികസിപ്പിക്കുന്നത്

കൊച്ചി: എടയാര്‍ സിങ്ക് ലിമിറ്റഡ് (മുന്‍ ബിനാനി സിങ്ക് ലിമിറ്റഡ്) ‘ഫോര്‍ച്യൂണ്‍ ഗ്രൗണ്ട്’ എന്ന പേരില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു. ആലുവക്ക് സമീപം എട യാര്‍ ഇന്‍ ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ഏരിയയില്‍ എട്ടുവര്‍ഷം മുമ്പ് പൂട്ടി യ ബിനാനി സിങ്ക് ലിമിറ്റഡ് ഏറ്റെടുത്ത ദുബായ് ആസ്ഥാനമായ ഫോര്‍ച്യൂണ്‍ ഗ്രൂപ്പാണ് 108 ഏക്കര്‍ സ്ഥലത്ത് മള്‍ട്ടി സോണ്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ആന്‍ ഡ് ലോജിസ്റ്റിക്സ് ഹബ്ബ് വികസിപ്പിക്കുന്നത്. 2023ന്റെ ആദ്യപാദത്തില്‍ ഒന്നാം ഘട്ട നിര്‍മ്മാണം ആരംഭിച്ച് 2026ല്‍ പ്രവര്‍ത്തനക്ഷമമാക്കും. ആറായിരത്തോ ളം തൊഴിലവസരങ്ങളാണ് പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുന്നത്.
ലോകോത്തര വ്യാവസായിക കേന്ദ്രം വികസിപ്പിക്കുകയെന്നതാണു ലക്ഷ്യമെന്ന് എടയാര്‍ സിങ്ക് ലിമി റ്റഡ് ചെയര്‍മാന്‍ അബ്ദുള്‍ സലിം പറഞ്ഞു. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കു അനന്തമായ സാ ധ്യതകളാണുള്ളത്. കേരള സര്‍ക്കാരിന്റെ ‘ഇന്‍ഡസ്ടറി ഫസ്റ്റ്’ നയത്തെ മുന്‍നിര്‍ത്തി ഒരു ലക്ഷം സൂ ക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ പ്രാവര്‍ത്തികമാക്കുകയെന്ന വ്യവസായ മന്ത്രി പി. രാജീവി ന്റെ വീക്ഷണത്തെ പിന്തുണച്ചാണ് പാര്‍ക്ക് സജ്ജീകരിക്കുന്നത്. പരമ്പരാഗത സംഭരണ, ഗതാഗത പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം ലോജിസ്റ്റിക്സിനെ സമ്പൂര്‍ണ വ്യവസായമായി വികസിപ്പിച്ചെടുക്കുന്ന സം വിധാനം കൂടിയാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.
800 കോടി ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതി കേരളത്തിന്റെ വ്യാവസായിക ചരിത്രത്തിലെ നാഴി ക ക്കല്ലാകുമെന്ന് മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് ബിസ്മിത്ത് പറഞ്ഞു. മേഖലകള്‍ തിരിച്ചുള്ള ആദ്യ ത്തെ വ്യാവസായിക പാര്‍ക്കാണിത്. 25 ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന വ്യാവസായിക, ലോ ജിസ്റ്റിക് വെയര്‍ഹൗസുകളും അനുബന്ധ സൗകര്യങ്ങളും ഉള്‍പ്പെടുന്നതാണെന്ന് അദ്ദേഹം പറ ഞ്ഞു.
നൂറോളം വ്യാവസായിക, നിര്‍മാണ യൂണിറ്റുകളെ ആകര്‍ഷിക്കുന്ന പദ്ധതി 2500 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരും. സംരംഭകര്‍, ഉല്‍പ്പാദകര്‍, വ്യാപാരികള്‍ എന്നിവര്‍ക്ക് ആഗോളതലത്തില്‍ മുന്നേറാന്‍ അവസരങ്ങള്‍ നല്‍കുന്ന ഒരിടമാക്കി വളര്‍ത്തും.
തുറമുഖം, വിമാനത്താവളം, അന്താരാഷ്ട്ര കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡ് എന്നിവയുടെ സാമീപ്യം, 800 മീറ്റര്‍ നദീതീരം, മൂന്നു വശങ്ങളില്‍ പ്രധാന റോഡുകള്‍, 50 അടി വീതിയുള്ള ഉള്‍റോഡുകള്‍, 20 മെഗാ വാട്ട് വൈദ്യുതി, സൗരോര്‍ജ മേഖല, ജലലഭ്യത, നൂതന മാലിന്യ സംസ്‌കരണ സംവിധാന ങ്ങള്‍ എന്നിവ പദ്ധതിയുടെ സവിശേഷതകളാണ്.

തൊഴിലാളികള്‍ക്ക് താമസസൗകര്യം, ബിസിനസ് സെന്റര്‍, മെഡിക്കല്‍ സെന്റര്‍, കണ്‍വെന്‍ഷന്‍ കേന്ദ്രം, എക്സ്പോ സൗകര്യം, ചരക്കുകള്‍ക്കായി പ്രത്യേക ബാര്‍ജ് ബെര്‍ത്തിങ് ടെര്‍മിനലുകള്‍, ക ണ്ടെയ്നര്‍ ചരക്ക് സ്റ്റേഷനുകള്‍, ്രൈഡവര്‍മാര്‍ക്ക് താമസസൗകര്യങ്ങളോടു കൂടിയ ട്രക്ക് പാര്‍ക്കിം ഗ്, നദീതീര നടപ്പാതകള്‍, അനുബന്ധ സൗകര്യങ്ങള്‍ എന്നിവയും പാര്‍ക്കില്‍ സജ്ജീകരിക്കും.