78–ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഇന്ത്യ ; ഡൽഹിയിൽ കനത്ത സുരക്ഷ

download (41)

ന്യൂഡൽഹി: ന്യൂഡൽഹി രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനമായ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും. വികസിത ഭാരതം @2047 എന്നതാണ് ഈ വർഷത്തെ സ്വാതന്ത്യദിനത്തിന്റെ പ്രമേയം. 6000 പേർ പ്രത്യേക അതിഥികളായി നാളത്തെ ചടങ്ങിൽ പങ്കെടുക്കും. യുവാക്കളും, വിദ്യാർഥികളും ഗോത്രവിഭാഗത്തിൽപ്പെട്ടവരും, കർഷകരും, സ്ത്രീകളുമെല്ലാം പ്രത്യേക അതിഥികളുടെ കൂട്ടത്തിലുണ്ട്. പാരിസ് ഒളിംപിക്സിൽ ഇന്ത്യയെപ്രതിനിധീകരിച്ചവർക്കും ചടങ്ങിലേക്ക്ക്ഷണമുണ്ട്.ചെങ്കോട്ടയിലെത്തുന്ന പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി രാജ്നാഥ്സിങ് സ്വീകരിക്കും.
ജമ്മുവിലെ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. പഞ്ചാബിലും ജമ്മുവിലും ഐഎസ്ഐ പിന്തുണയോടെ പ്രവർത്തിക്കുന്ന സംഘങ്ങൾ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ തടസ്സപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. വിഐപികൾക്കും, പ്രധാനമന്ദിരങ്ങൾ, ജനങ്ങൾ കൂടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കി.
ചെങ്കോട്ടയിലെത്തുന്ന പ്രധാനമന്ത്രിയെ ഡൽഹി ഏരിയ ജനറൽ ഓഫിസർ കമാൻഡിങ് സല്യൂട്ടിങ് ബേസിലേക്ക് കൊണ്ടുപോകും. അവിടെ സംയുക്ത സേനാ വിഭാഗവും ഡൽഹി പൊലീസ് ഗാർഡും ചേർന്നു പ്രധാനമന്ത്രിക്ക് സല്യൂട്ട് നൽകും. തുടർന്ന് പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ പരിശോധിക്കും. കരസേന, നാവികസേന, വ്യോമസേന, ഡൽഹി പൊലീസ് എന്നിവിടങ്ങളിൽ നിന്നുള്ള ഒരു ഓഫിസറും 24 പേരും വീതം അടങ്ങുന്ന സംഘമാണ്
പ്രധാനമന്ത്രിക്കുള്ള ഗാർഡ് ഓഫ് ഓണർ നൽകുന്നത്. ഇന്ത്യൻ നാവിക സേനയാണ് ഈ വർഷത്തെ ഏകോപനം നിർവഹിക്കുന്നത് . കമാൻഡർ അരുൺ കുമാർ മേത്തയുടെ നേതൃത്വത്തിലാണ് ഗാർഡ് ഓഫ് ഓണർ നൽകുക. കരസേനാ സംഘത്തെ മേജർ അർജുൻ സിങ്, നാവിക സേനാ സംഘത്തെ ലെഫ്റ്റനന്റ് കമാൻഡർ ഗുലിയ ഭാവേഷ് എൻ.കെ., വ്യോമസേനാ സംഘത്തെ സ്ക്വാഡൺ ലീഡർ അക്ഷര ഉനിയാൽ എന്നിവർ നയിക്കും. അഡിഷനൽ ഡിസിപി അനുരാഗ് ദ്വിവേദിയാണ് ഡൽഹി പൊലീസ് സംഘത്തെ നയിക്കുക.
പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുന്ന സമയത്ത് കര, നാവിക, വ്യോമ സേനകളിൽ നിന്നുള്ള ഓരോ ഓഫിസർമാരും 32 മറ്റ് റാങ്കുകാരും, ഡൽഹി പൊലീസിലെ 128 ഉദ്യോഗസ്ഥരും അടങ്ങുന്ന ദേശീയ പതാക ഗാർഡ് രാഷ്ട്രീയ സല്യൂട്ട് സമർപ്പിക്കും.
പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തിയാലുടൻ വ്യോമസേനാ ഹെലികോപ്റ്ററുകൾ വേദിയിൽ പുഷ്പ വർഷം നടത്തും. വിങ് കമാൻഡർ അംബർ അഗർവാളും വിങ് കമാൻഡർ രാഹുൽ നൈൻവാളുമാണ് ഹെലികോപ്റ്ററുകളുടെ ക്യാപ്റ്റൻമാർ.
പുഷ്പ വർഷത്തിനു ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തുടനീളമുള്ള വിവിധ സ്കൂളുകളിൽ നിന്നുള്ള 2,000 ആൺകുട്ടികളും പെൺകുട്ടികളും അടങ്ങിയ (കര, നാവിക, വ്യോമസേന) കേഡറ്റുമാർ
ആഘോഷങ്ങളിൽ പങ്കെടുക്കും. 500 നാഷനൽ സർവീസ് സ്കീം (എൻഎസ്എസ്) വോളണ്ടിയർമാരും പങ്കെടുക്കും. കേരളത്തിൽനിന്ന് 30 ലധികം പ്രത്യേക ക്ഷണിതാക്കളും അവരുടെ കുടുംബങ്ങളും ന്യൂഡൽഹിയിലെ സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ പങ്കെടുക്കും.

Related ARTICLES

POPULAR ARTICLES

മൈക്രോസോഫ്റ്റ് സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സ് ഹബില്‍ ഇടം പിടിച്ച് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് സ്കൂള്‍ ഗുരു.

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള എഡ്-ടെക് സ്റ്റാര്‍ട്ടപ്പായ സ്കൂള്‍ ഗുരു മൈക്രോസോഫ്റ്റിന്‍റെ പ്രശസ്തമായ സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സ് ഹബില്‍ ഇടംപിടിച്ചു. ഇതിലൂടെ മൈക്രോസോഫ്റ്റിന്‍റെ ക്ലൗഡ് പ്ലാറ്റ് ഫോമായ അസൂര്‍ ഉപയോഗിച്ച് സ്കൂള്‍ ഗുരുവിന്‍റെ

Read More »

പൊ​ന്നോ​ണ​ത്തെ വ​ര​വേ​റ്റ് കു​വൈ​ത്ത് ലു​ലു​വി​ൽ ഓ​ണം പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി’​ഓ​ണ​ച്ച​ന്ത’​ക്ക് തു​ട​ക്കം.!

കു​വൈ​ത്ത് സി​റ്റി: പൊ​ന്നോ​ണ​ത്തെ വ​ര​വേ​റ്റ് കു​വൈ​ത്ത് ലു​ലു​വി​ൽ ഓ​ണം പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി​ഓ​ണ​ച്ച​ന്ത’​ക്ക് തു​ട​ക്ക​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം തു​ട​ങ്ങി​യഓ​ണ​ച്ച​ന്ത’ സെ​പ്റ്റം​ബ​ർ 17 വ​രെ നീ​ളും.അ​ൽ റാ​യ് ഒ​ട്ട്ല​റ്റി​ൽ 12, 13 തീ​യ​തി​ക​ളി​ൽ വി​വി​ധ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും

Read More »

കൈനിറയെ സമ്മാനങ്ങളുമായി സാലെമും സലാമയും; കൊച്ചുകൂട്ടുകാരുടെ മുഖത്ത് നിറപുഞ്ചിരി വിടർന്നു.

ദുബായ് : പുതിയ അധ്യയന വർഷത്തിന്റെ ആദ്യ ആഴ്ചകളിൽ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിലെ (ജിഡിആർഎഫ്എ) ഉദ്യോഗസ്ഥർ ദുബായിലെ വിവിധ സ്കൂളുകളിൽ സന്ദർശനം നടത്തി. ജിഡിആർഎഫ്എ-ദുബായുടെ കാർട്ടൂൺ കഥാപാത്രങ്ങളായ

Read More »

‘ക്രൗൺ പ്രിൻസ് ഒട്ടകോത്സവ’ത്തിൽ പുതിയ റെക്കോർഡ്.

റിയാദ് : 21,637 ഒട്ടകങ്ങൾ, ക്രൗൺ പ്രിൻസ് ഒട്ടകോത്സവത്തിന്റെ ആറാം പതിപ്പിൽ പുതിയ റെക്കോർഡ്. ഫെസ്റ്റിവലിന്റെ ചരിത്രത്തിൽ നടന്ന ആദ്യ പതിപ്പിനെ അപേക്ഷിച്ച് ഒട്ടകങ്ങളുടെ എണ്ണത്തിലുണ്ടായ വർധനയുടെ ശതമാനം 93.5% ആണ്.ഓഗസ്റ്റ് 10ന് ആരംഭിച്ച്

Read More »

നബിദിന അവധിയും തിരുവോണവും ഒരേ ദിവസം; ആഘോഷമാക്കാനൊരുങ്ങി ഇന്ത്യൻ സമൂഹം.!

മനാമ • നബിദിന അവധിയും തിരുവോണവും ഒരേ ദിവസം തന്നെ എത്തിയതിന്റെ ആഹ്ളാദത്തിലാണ് പ്രവാസികൾ. ഈ മാസം 15 ഞായറാഴ്ച ഗൾഫ് രാജ്യങ്ങൾ നബിദിന അവധി പ്രഖ്യാപിച്ചത് ഓണം കെങ്കേമമാക്കാൻ ഒരുങ്ങുന്ന മലയാളികൾക്ക് ഇരട്ടി

Read More »

ബഹ്റൈൻ കേരളീയ സമാജം വിവിധ കലാപരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു.

മനാമ : ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷം സംഘടിപ്പിച്ചു. എം.പി എൻ.കെ. പ്രേമചന്ദ്രനും എം.എൽ.എ പി.ആർ. മഹേഷും മുഖ്യാതിഥികളായി പങ്കെടുത്ത ഈ ആഘോഷത്തിൽ അൻപതോളം കലാകാരന്മാർ ചെണ്ടമേളം അവതരിപ്പിച്ചു. തുടർന്ന് നടന്ന ഓണം ഫ്യൂഷൻ

Read More »

ഐ ഫോൺ 16 സീരീസ് എത്തിയതിന് പിന്നാലെ 14, 15 മോഡലുകൾക്ക് വൻ വിലക്കുറവുമായി ആപ്പിൾ.!

ന്യൂഡൽഹി: ഐ ഫോൺ 16 സീരീസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയതിന് പിന്നാലെ ഐ ഫോൺ 14, 15 മോഡലുകൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് ആപ്പിൾ. 10,000 രൂപ മുതലാണ് ഇന്ത്യയിലെ വിലക്കിഴിവ്. കഴിഞ്ഞ വർഷം

Read More »

സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് ഒമാൻ വാണിജ്യ, വ്യവസായ, മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫ് യു.എസ് സന്ദർശനത്തിൽ.!

മസകത്ത്: സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫ് യു.എസ് സന്ദർശനത്തിൽ. വാഷിങ്ടണ്ണിലെത്തിയ മന്ത്രി, സാമ്പത്തിക വളർച്ച, ഊർജം, പരിസ്ഥിതി എന്നിവയുടെ

Read More »