ഫ്രണ്ട് ലൈന്‍ ലോജിസ്റ്റിക്ക് കമ്പനിയില്‍ പത്തും അഞ്ചും വര്‍ഷം പൂര്‍ത്തീകരിച്ച 40 പേര്‍ക്ക് ഫലകവും സുവര്‍ണ പതക്കവും നല്‍കി ആദരിച്ചു. ഫ്രണ്ട്ലൈന്‍ വൈബ്‌സ് 2022 എന്ന പേരില്‍ കബദ് ഫ്രണ്ട് ലൈ ന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കോര്‍ പ റേറ്റ് ഈവന്റില്‍ ചടങ്ങില്‍ കുവൈത്ത് കണ്‍ട്രി തലവനും കമ്പനി ഡയറക്ടറുമായ മു സ്തഫ കാരി അധ്യക്ഷത വഹിച്ചു
കുവൈറ്റ്: ഫ്രണ്ട് ലൈന്‍ ലോജിസ്റ്റിക്ക് കമ്പനിയില്‍ പത്തും അഞ്ചും വര്‍ഷം പൂര്‍ത്തീകരിച്ച 40 സ്റ്റാ ഫംഗങ്ങള്‍ക്ക് ഫലകവും സുവര്‍ണ പതക്കവും നല്‍കി ആദരിച്ചു. ഫ്രണ്ട്ലൈന്‍ വൈബ്‌സ് 2022 എന്ന പേരില്‍ കബദ് ഫ്രണ്ട്‌ലൈന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കോര്‍പറേറ്റ് ഈവന്റില്‍ കു വൈത്ത് കണ്‍ട്രി തലവനും കമ്പനി ഡയറക്ടറു മായ മുസ്തഫ കാരി അധ്യക്ഷത വഹിച്ചു. മാനേജിങ് ഡയറക്ടര്‍ ബി പി നാസര്‍ ഉദ്ഘാടന നിര്‍വഹിച്ചു.
ഫ്രന്റ് ലൈന്‍ കുവൈത്ത് ജനറല്‍ മാനേജര്‍ ചന്ദ്രമൗലി സ്വാഗതം പറഞ്ഞു. ഡയറക്ടര്‍മാരായ അഫ് സല്‍ അലി, ഫെബിനാ നാസര്‍, റീജിയണല്‍ ഡയറക്ടര്‍ വിവിയന്‍ കാസിലിന്‍, ഗ്രൂപ്പ് ഫിനാന്‍സ് മാ നേജര്‍ ഗുരു മൂര്‍ത്തി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
കമ്പനിയുടെ ഉദ്യോഗാര്‍ത്ഥികളുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും നടത്തി. ജനറല്‍ കണ്‍വീ നര്‍ ബാബുജി ബത്തേരി ആമുഖ പ്രസംഗവും ഓണാഘോഷങ്ങളുടെ ഔ പചാരിക ഉദ്ഘാടനം സീ നിയര്‍ സ്റ്റാഫംഗങ്ങളായ സാവിയോ ജോബ്,സലിത്ത് ശശിധരന്‍,റെജി ജഗന്നാഥന്‍, ചന്ദ്ര മൗലി, രാ ജേഷ്,ഗുരുമൂര്‍ത്തി എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു
അംഗങ്ങള്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ കലാപരിപാടികള്‍ കൂടുതല്‍ മിഴിവേകി. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ നീണ്ട ചടുലതയാര്‍ന്ന ഫ്രണ്ട് ലൈന്‍ വൈബ്‌സ് 2022 പ്രോഗ്രാം രാജേഷ് നാ യരും ബിബിന്‍ തോമസും ചേര്‍ന്ന് ഏകോപിപ്പിച്ചു. ഷബില്‍ അമ്പാടി,റജി ജഗനാഥന്‍, സിബിലി, ഉ സ്മാന്‍, ഷൈജല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.