ന്യൂഡല്‍ഹി: ഇന്ത്യയുടെ 72-ാം റിപ്പബ്ലിക് ദിനമാണ് ഇന്ന്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാണ് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. പരേഡിന്റെ ദൈര്‍ഘ്യവും കാണികളുടെ എണ്ണവും കുറച്ചാണ് പരിപാടികള്‍ നടത്തുന്നത്.
ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് വിശിഷ്ടാതിഥി ഇല്ലെന്നതും മറ്റൊരു പ്രത്യേകതയാണ്. അന്‍പത് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് വിശിഷ്ടാതിഥി പങ്കെടുക്കാതിരിക്കുന്നത്. രാവിലെ ഒന്‍പതിന് പ്രധാനമന്ത്രി നരേന്ദ്രമോദി യുദ്ധ സ്മാരകത്തില്‍ ആദരവര്‍പ്പിക്കും. 9:50-ന് പരേഡ്. 32 നിശ്ചല ദൃശ്യങ്ങളുണ്ട്.
കേരളമുള്‍പ്പടെ 17 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഒരുക്കുന്ന ടാബ്ലോ പരിപാടിയുടെ മാറ്റ് കൂട്ടും. 25,000 പേര്‍ക്ക് മാത്രമാണ് പരേഡ് കാണാന്‍ അനുമതി. വിജയ് ചൗക്കില്‍ നിന്നും ധ്യാന്‍ചന്ദ് നാഷണല്‍ സ്റ്റേഡിയത്തില്‍ വരെയാണ് പരേഡ് നടക്കുക.