ഡല്‍ഹി: യുകെയില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന യാത്രക്കാരെ ഏഴ് ദിവസം ക്വാറന്റൈനിലാക്കും. കോവിഡ് പരിശോധനാഫലം നെഗറ്റീവായാലും ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയണം. തുടര്‍ന്ന് ഏഴു ദിവസം ഹോം ഐസൊലേഷനിലും കഴിയണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.
അതേസമയം ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ ക്വാറന്റൈന്‍ ചട്ടങ്ങള്‍ മലയാളി യാതക്കാരെ വലച്ചിരിക്കുകയാണ്. യുകെയില്‍ നിന്നും ഡല്‍ഹിയിലെത്തിയ മലയാളി യാത്രക്കാരോട് ഏഴു ദിവസത്തെ ക്വാറന്റീന് ശേഷമേ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കുളളുവെന്ന് അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാരുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെക്കുകയും ചെയ്തു. രാവിലെ എത്തിയവര്‍ക്ക് ഇതുവരെ കോവിഡ് പരിശോധനയും നടത്തിയിട്ടില്ല.
അതിതീവ്ര കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഇന്ത്യ-യുകെ വിമാന സര്‍വ്വീസ് രണ്ടാഴ്ചയ്ക്ക് ശേഷം ഇന്ന് ഭാഗികമായി പുന: രാരംഭിച്ചിരുന്നു. ലണ്ടനില്‍ നിന്ന് 246 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം ഇന്ന് രാവിലെ ഡല്‍ഹിയില്‍ എത്തിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് അരവിന്ദ് കെജ്രിവാള്‍ പുതിയ ക്വാറന്റൈന്‍ ചട്ടങ്ങളെ കുറിച്ച് അറിയിച്ചത്.