സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്റെ മകളും ഗായികയുമായ ഖദീജ റഹ്‌മാന്‍ വിവാ ഹിതയായി. സൗണ്ട് എന്‍ജിനീയര്‍ റിയാസ്ദീന്‍ ഷെയ്ഖ് മുഹമ്മദ് ആണ് വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്
ന്യൂഡല്‍ഹി: സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്റെ മക ളും ഗായികയുമായ ഖദീജ റഹ്‌മാന്‍ വിവാഹിതയായി. സൗണ്ട് എന്‍ജിനീയര്‍ റിയാസ്ദീന്‍ ഷെയ്ഖ് മുഹമ്മദ് ആണ് വരന്‍. അ ടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പ ങ്കെടുത്തത്. വിവാഹം കഴിഞ്ഞെന്ന സന്തോഷ വാര്‍ത്ത ഇരുവ രും സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു.
വിവാഹ ചടങ്ങില്‍ നിന്നുള്ള കുടുംബ ഫോട്ടോയില്‍ എആര്‍ റ ഹ്‌മാന്റെ അന്തരിച്ച അമ്മയുടെ ഛായാചി ത്രവും വേദിയില്‍ സ്ഥാപിച്ചതായി കാണാം.’എന്റെ ജീവിതത്തില്‍ ഏറ്റവും കൂടു തല്‍ കാത്തിരിക്കുന്ന ദിവസം. എന്റെ പുരുഷന്‍ റിയാസ്ദീനെ ഞാന്‍ വിവാഹം കഴിച്ചു’, ഖദീജ സോഷ്യല്‍ മീഡിയയില്‍ കുറി ച്ചു.
എല്ലാവരുടെയും പ്രാര്‍ഥനയ്ക്കും ആശംസയ്ക്കും നന്ദി പറഞ്ഞ് വധൂവരന്മാര്‍ക്കൊപ്പമുള്ള കുടുംബചിത്രം പ ങ്കുവച്ചു. ഖദീജയുടെയും റിയാസ്ദീന്‍ ഷെയ്ഖ് മുഹമ്മദിന്റെ യും വിവാഹ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറല്‍ ആവുകയാണ്.എന്തിരന്‍ എന്ന രജനികാന്ത് ചിത്രത്തില്‍ റഹ്‌മാന്റെ സംഗീതത്തില്‍ പുതിയ മനിതാ എ ന്ന ഗാനം ആലപിച്ചാണ് ഖദീജ പിന്നണി ഗാനരംഗത്ത് തുടക്കം കുറിച്ചത്.
ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് ശ്രീയ ഘോഷാല്‍, നീതി മോഹന്‍ തുടങ്ങി നിരവധി പ്രമുഖര്‍ രംഗ ത്തെത്തി. കഴിഞ്ഞ ഡിസംബറില്‍ ആയിരുന്നു ഖദീജയുടെയും റിയാസ്ദീന്‍ ഷെയ്ഖ് മുഹമ്മദിന്റെയും വിവാഹനിശ്ചയം കഴിഞ്ഞത്.