എംബസി ഹാളില്‍ നടന്ന ചടങ്ങിലാണ് മീഡിയ ഫോറം ലോഗോ പ്രകാശന കര്‍മം അംബാസഡര്‍ നിര്‍വഹിച്ചത്
കുവൈത്ത് സിറ്റി : ഇന്ത്യന്‍ മീഡിയ ഫോറം കുവൈത്തിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം നടന്നു. ഇന്ത്യന്‍ എംബസി ഹാളില്‍ അംബസഡര്‍ സിബി ജോര്‍ജ്ജാണ് ലോഗോയുടെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്.

ഫോറം പ്രസിഡന്റ് ചയ്താലി ബാനര്‍ജി റോയ്, ജനറല്‍ സെക്രട്ടറി സുനോജ് നമ്പ്യാര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ പോള്‍ ഫ്രാന്‍സിസ്, അഭിലാഷ ഗോഡിശാല, അനില്‍ പി അലക്‌സ്, റെജി ഭാസ്‌കര്‍, സുജിത് സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
ഇന്ത്യയിലെ വിവിധി സംസ്ഥാനങ്ങളില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരുടെ കുവൈത്തിലെ കൂട്ടായ്മയാണ് ഇന്ത്യന്‍ മീഡിയ ഫോറം ( ഐഎംഎഫ് -കെ ).
കുവൈത്തിലെ വിവിധ മാധ്യമ സ്ഥാപനങ്ങളുടെ പ്രതിനിധികളും ഇന്ത്യക്കാരുമായവരാണ് ഇതില്‍ അംഗങ്ങള്‍.
2022 ഏപ്രിലിലാണ് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത്. യുഎഇയിലും സമാനമായ രീതിയില്‍ ഇന്ത്യന്‍ മീഡിയ ഫോറം പ്രവര്‍ത്തിക്കുന്നുണ്ട്