ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ ആറുലക്ഷത്തോളം പേരില്‍ കേവിഡ് ടെസ്റ്റ് നടത്തിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ഇതാദ്യമായാണ് ഒരു ദിവസം ഇത്രയേറെ പരിശോധനകള്‍ നടത്തുന്നത്. കോവിഡ് കേസുകളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ഒരു ദിവസം ഇത്രയധികം പരിശോധനകള്‍ നടത്താന്‍ സാധിച്ചത് വലിയ നേട്ടമാണെന്ന് ആരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.
കോവിഡിനെ ഫലപ്രദമായി നേരിടുന്നതിനായുളള സമഗ്രമായ പരിശോധന, ട്രാക്കിംഗ് ചികിത്സാ രീതി എന്നിവ തുടര്‍ന്നും നടപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു. പ്രതിദിന കോവിഡ് പരിശോധനകളുടെ എണ്ണം 10 ലക്ഷമായി ഉയര്‍ത്തുകയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ലക്ഷ്യം.
India achieves another landmark.
More than 6 lakh tests done in 24 hours.@PMOIndia @drharshvardhan @AshwiniKChoubey @PIB_India @DDNewslive @airnewsalerts @COVIDNewsByMIB @CovidIndiaSeva @ICMRDELHI @mygovindia @PTI_News— Ministry of Health (@MoHFW_INDIA) July 31, 2020
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 16 ലക്ഷം പിന്നിട്ടിരിക്കുകയാണ്. 24 മണിക്കൂറിനിടെ അമ്പത്തായ്യായിരത്തോളം പോര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം 779 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. ഇതോടെ കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായവരുടെ എണ്ണം 35,747 ആയി.
കോവിഡ് മരണങ്ങളുടെ കണക്കില്‍ ഇന്ത്യ ഇറ്റലിയെ മറികടന്നു. എന്നാല്‍ രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത്.











