കുവൈത്ത് സിറ്റി: കുവൈത്തില്‍ 514 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 7716 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 713 പേര്‍ ഉള്‍പ്പെടെ 63,519 പേര്‍ രോഗമുക്തി നേടി. നാലുപേര്‍കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 478 ആയി. ബാക്കി 7,716 പേരാണ് ചികിത്സയിലുള്ളത്. 115 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 3223 പേര്‍ക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്.
359 കുവൈത്തികള്‍ക്കും 155 വിദേശികള്‍ക്കുമാണ് പുതുതായി വൈറസ് ബാധിച്ചത്.ജഹ്റ ഗവര്‍ണറേറ്റില്‍ 122 പേര്‍ക്കും അഹ്മദി ഗവര്‍ണറേറ്റില്‍ 118 പേര്‍ക്കും ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ 111 പേര്‍ക്കും ഹവല്ലി ഗവര്‍ണറേറ്റില്‍ 83 പേര്‍ക്കും കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 80 പേര്‍ക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
تعلن #وزارة_الصحة عن تأكيد إصابة 514 حالة جديدة، وتسجيل 713 حالة شفاء، و 4 حالات وفاة جديدة بـ #فيروس_كورونا_المستجدّ COVID-19 ، ليصبح إجمالي عدد الحالات 71,713 حالة pic.twitter.com/FmAyZQTPEL
— وزارة الصحة (@KUWAIT_MOH) August 9, 2020
അതേസമയം കര്‍ഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ കുവൈത്തില്‍ ആരും പിടിയിലായില്ല. രാജ്യത്ത് കര്‍ഫ്യൂ ആരംഭിച്ചതിന് ശേഷം ഒരാളും പിടിക്കപ്പെടാത്ത രണ്ടാമത്തെ ദിവസമാണിത്. കര്‍ഫ്യൂവും വീട്ടുനിരീക്ഷണവും പാലിക്കുന്നതില്‍ കണിശത പുലര്‍ത്തിയ സ്വദേശികളെയും വിദേശികളെയും കുവൈത്ത് ആഭ്യന്തര മന്ത്രാലയം നന്ദിയും അഭിനന്ദനവും അറിയിച്ചു. തുടര്‍ന്നും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ഈ പ്രതിസന്ധികാലം മറികടക്കുന്നതിന് രാജ്യത്തോടൊപ്പം നില്‍ക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.