കോവിഡ് -19 വാക്‌സിനുള്ള മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി അബുദാബിയിൽ 5,000 ത്തോളം വോളന്റിയർമാർ രജിസ്റ്റർ ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. രജിസ്ട്രേഷൻ http://4humanity.ae എന്ന വെബ്സൈറ്റിലൂടെ വ്യാഴാഴ്ച വൈകുന്നേരമാണ് ആരംഭിച്ചത്. 24 മണിക്കൂർ പിന്നിട്ടപ്പോഴേക്കും അയ്യായിരത്തിലധികം പേർ രെജിസ്ട്രേഷൻ പൂർത്തിയാക്കി. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷമാവും യോഗ്യരായ വ്യക്തികളെ കണ്ടെത്തുന്നത്.
പേരും ബന്ധപ്പെടേണ്ട നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും നല്‍കിയാണ് രെജിസ്ട്രേഷൻ പൂർത്തീകരിച്ചത് . 18നും 60നും ഇടയില്‍ പ്രായമുള്ളവരെയാണ് ട്രയലിലേക്ക് തെരഞ്ഞെടുക്കുക. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷമാവും യോഗ്യരായ വ്യക്തികളെ കണ്ടെത്തുന്നത്. പരീക്ഷണത്തിന്റെ ആദ്യഘട്ടത്തില്‍ 5,000 സന്നദ്ധ പ്രവര്‍ത്തകരെയാണ് ആവശ്യമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.
പരീക്ഷണത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാന്‍ 02 819 1111 എന്ന പ്രത്യേക ഹോട്ട്‍ലൈന്‍ നമ്പറും സജ്ജീകരിച്ചിട്ടുണ്ട്. അബുദാബി ആരോഗ്യവകുപ്പ് ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഹമീദ് പരീക്ഷണത്തിലെ ആദ്യ പങ്കാളിയായിരുന്നു .അദ്ദേഹത്തിനു ശേഷം ആക്ടിംഗ് അണ്ടര്‍ സെക്രട്ടറി ഡോ.ജമാല്‍ അല്‍ കാബിയും പരീക്ഷണത്തിന്റെ ഭാഗമായി. ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെയും കീഴില്‍ അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജി 42 ഹെല്‍ത്ത് കെയറും തമ്മില്‍ സഹകരിച്ചാണ് പരീക്ഷണം നടത്തുന്നത്.