ചവറ മുന്‍ എംഎല്‍എ അന്തരിച്ച എന്‍ വിജയന്‍ പിള്ളയുടെ മകള്‍ ലക്ഷ്മിയാണ് ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് കേസെടുത്തു
കൊല്ലം : സ്ത്രീധന പീഡന പരാതിയുമായി മുന്‍ എംഎല്‍എയുടെ മകള്‍. ചവറ മുന്‍ എംഎല്‍എ അന്ത രിച്ച എന്‍ വിജയന്‍ പിള്ളയുടെ മകള്‍ ലക്ഷ്മിയാണ് ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് കേസെടുത്തു.
തനിക്ക് ലഭിച്ച സ്വര്‍ണം മുഴുവനും നശിപ്പിച്ചെന്നും മൂന്നു കോടിയോളം രൂപ സ്ത്രീധനമായി വാങ്ങിയെന്നു മാണ് ലക്ഷ്മി പരാതിയില്‍ പറയുന്നത്. ഭര്‍ത്താവ് ജയകൃഷ്ണന്‍, ജയകൃഷ്ണന്റെ പിതാവ് രാധാകൃഷ്ണപിള്ള, മാ താവ് എസ് അംബികാദേവി,സഹോദരന്‍ ജ്യോതികൃഷ്ണന്‍ എന്നിവരുടെ പേരിലാണ് ചവറ പൊലീസ് കേ ടുത്തത്.
വിവാഹസമയം നല്‍കിയ 500 പവന്‍ സ്വര്‍ണാഭരണങ്ങള്‍ പ്രതികള്‍ ധൂര്‍ത്തടിച്ചതായും മൂന്നുകോടി യോളം രൂപ ഇതിനോടകം സ്ത്രീധനമെന്നപേരില്‍ വാങ്ങിയെടുത്തു. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പ്രതികള്‍ നാളുകളായി മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടിയുള്ള പരാ തിയിലാണ് കേസ്. കുട്ടികളെ സംരക്ഷിക്കാത്തതിന് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള ജാമ്യമി ല്ലാവകുപ്പും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.