പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ പീഡനത്തിനിരയാക്കിയ കേസില്‍ നഗരസഭ കൗണ്‍സിലറും സിപിഎം ബ്രാഞ്ച് അംഗവുമായിരുന്ന മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂള്‍ റിട്ട.അധ്യാപകന്‍ അറസ്റ്റില്‍. ഇയാള്‍ക്കെതിരെ പീഡന ആരോപണവുമായി 50ലേറെ വി ദ്യാര്‍ഥിനികള്‍ രംഗത്തെത്തിയിരുന്നു
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ പീഡനത്തിനിരയാക്കിയ കേസില്‍ നഗരസഭ കൗ ണ്‍സിലറും സിപിഎം ബ്രാഞ്ച് അംഗവുമായിരുന്ന മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂള്‍ റിട്ട. അധ്യാപകന്‍ അറസ്റ്റില്‍. ഇയാള്‍ക്കെതിരെ പീഡന ആരോപണവുമായി 50ലേറെ വിദ്യാര്‍ ഥിനികള്‍ രംഗത്തെത്തി യിരുന്നു. പിന്നാലെ പൊലീസ് കേസെടുത്തതോടെ ശശികുമാര്‍ ഒളിവില്‍ പോവുകയായിരുന്നു.
മലപ്പുറം ഡിടിഒ റോഡ് കിഴക്കേ വെള്ളാട്ട് രോഹിണിയില്‍ കെ വി ശശികു മാ റാണ് (56) അറസ്റ്റിലായത്. ന ഗരസഭ 11-ാം വാര്‍ഡിലെ (മൂന്നാംപടി) കൗണ്‍ സിലറും സിപിഎം വെളുത്തേടത്തുമണ്ണ ബ്രാഞ്ച് അംഗവുമായിരുന്നു. അ ധ്യാപകനായിരുന്ന 30 വര്‍ഷക്കാലം സ്‌കൂളിലെ പെണ്‍കുട്ടികളോട് ലൈംഗി കാതിക്രമം നടത്തിയെന്നായിരുന്നു ശശികുമാറിനെതിരെയുള്ള പരാതി. സ് കൂളിലെ പൂര്‍വ വിദ്യാര്‍ഥികളാണ് മുന്‍ അധ്യാപകനായിരുന്ന ശശികുമാറിനെതിരെ പരാതി ഉന്നയിച്ചത്. കഴിഞ്ഞ മാര്‍ച്ചിലാണ് ശശികു മാര്‍ അ ധ്യാപക വൃത്തിയില്‍ നിന്നും വിരമിച്ചത്.
വെള്ളിയാഴ്ച വൈകീട്ടോടെ വയനാട്ടില്‍നിന്ന് മലപ്പുറം പൊലീസ് ഇന്‍സ്‌പെക്ടര്‍ ജോമി തോമസിന്റെ നേ തൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഈ വര്‍ഷം സ്‌കൂളില്‍ നിന്ന് വിരമിച്ചപ്പോള്‍ സമൂഹ മാധ്യ മത്തില്‍ പങ്കുവെച്ച കുറിപ്പിനുതാഴെ പൂര്‍വ വിദ്യാര്‍ഥികളിലൊരാള്‍ കമന്റിട്ടതോടെയാണ് വിവാദമുയര്‍ ന്നത്. പിന്നാലെ പൂര്‍വ വിദ്യാര്‍ഥിനികളടക്കം നിരവധിപേര്‍ പരസ്യമായി രംഗത്തുവന്നു.
പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പ്രതിനിധി അഡ്വ. ബീന പിള്ള മലപ്പുറത്ത് വാര്‍ത്തസമ്മേളനം നടത്തി മുപ്പതുവ ര്‍ഷത്തോളമായി അധ്യാപകന്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചിരു ന്നതായും ഒട്ടേറെ പേര്‍ ലൈംഗിക ചൂഷ ണത്തിനിരയായതായും ആരോപിച്ചു. തുടര്‍ന്ന് ഇരകളിലൊരാള്‍ മലപ്പുറം വനിത സെല്ലിന് പരാതി നല്‍ കിയതോടെ പോക്‌സോ നിയമം ചുമത്തി കേസെടുത്തു.
ഒളിവില്‍ പോയ പ്രതി നിയമസഹായത്തിന് ശ്രമിക്കവെയാണ് അറസ്റ്റിലായത്. ശശികുമാറിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായും തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും നീക്കിയതായും സിപിഎം ജില്ല സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് അറിയിച്ചിരുന്നു. പാര്‍ട്ടി നിര്‍ദേശ പ്രകാ രം കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചുള്ള കത്ത് കഴിഞ്ഞദിവസം നഗരസഭ സെക്രട്ടറിക്ക് ശശികുമാര്‍ അ യക്കുകയും ചെയ്തു.