അരൂക്കുറ്റിയിലെ പ്രമുഖ വ്യവസായിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹണി ട്രാ പ് സംഘം അറസ്റ്റില്‍. ഒരു സ്ത്രീ ഉള്‍പ്പടെ മൂന്ന് പേരാണ് പൊലീസ് പിടിയിലായത്. അരൂ ക്കുറ്റിയിലെ വ്യവസായി കഴിഞ്ഞ നവംബറിലാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. ആത്മ ഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് അറിയില്ലെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയി രുന്നു. തുടര്‍ന്ന് അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ് നടത്തിയ അന്വേ ഷണത്തിലാണ് ഹണിട്രാപ് സംഘത്തിന്റെ ഇടപെടല്‍ പുറത്തുകൊണ്ടുവന്നത്.
ആലപ്പുഴ : അരൂക്കുറ്റിയിലെ പ്രമുഖ വ്യവസായിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹണിട്രാപ് സം ഘം അറസ്റ്റില്‍. ഒരു സ്ത്രീ ഉള്‍പ്പടെ മൂന്ന് പേരാണ് പൊലീസ് പിടിയിലായത്. തൃശൂര്‍ വാടാനപ്പള്ളി തൃത്തല്ലൂ രില്‍ രായംമരക്കാര്‍ വീട്ടില്‍ സജീര്‍ (39), എറണാകുളം രാമേശ്വരം അത്തിപോഴിക്കല്‍ വീട്ടില്‍ സോന( റു ക്‌സാന ഭാഗ്യവതി- 36), തൃശൂര്‍ ചേര്‍പ്പ് ഊരകം രാത്തോഡ് വീട്ടില്‍ അമ്പാജി( 44) എന്നിവരാണ് പിടിയി ലായത്. എന്നിവരാണ് അറസ്റ്റിലായത്. പണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഇവരുടെ ഭീഷണിയെ തുടര്‍ന്നാ യിരുന്നു വ്യവസായിയുടെ ആത്മഹത്യ.
അരൂക്കുറ്റിയിലെ വ്യവസായി കഴിഞ്ഞ നവംബറിലാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. ആത്മഹത്യ ചെ യ്യാനുള്ള കാരണം എന്താണെന്ന് അറിയില്ലെന്ന് ബന്ധുക്കള്‍ മൊഴിനല്‍കിയിരുന്നു. തുടര്‍ന്ന് അസ്വാഭാ വിക മരണത്തിനു കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഹണിട്രാപ് സംഘത്തിന്റെ ഇടപെടല്‍ പുറത്തുകൊണ്ടുവന്നത്.
പൊലീസ് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കണ്ണാടി ചാരിട്ടബിള്‍ ട്രസ്റ്റ് പ്രതിനിധികളായ പ്രതികള്‍ ദീര്‍ഘകാലമായി പല തവണ വ്യവസായില്‍ നിന്നും വന്‍ തുക കൈപ്പറ്റി യി രുന്നുവെന്ന് പൊലീസ് കണ്ടെത്തി.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസിന് ഞെട്ടിക്കുന്ന വി വരങ്ങളാണ് ലഭിച്ചത്.വ്യവസായി മരിക്കുന്നത്തിന് രണ്ടാഴ്ച മുന്‍പ് സജീറും സുഹൃത്ത് റുക്‌സാനയും വ്യവ സായിയെ കാണാനെത്തിയിരുന്നു. മറ്റ് രണ്ടു പേര്‍ കാറില്‍ ഇരിക്കേവെ റുക്‌സാന ഒറ്റയ്ക്കാണ് വ്യവസായി യെ കാണാനായി വീട്ടിലെത്തിയത്. ഇവര്‍ വീടിനുള്ളില്‍ വ്യവസായിയുമായി സംസാരിച്ചിരിക്കവേ സജീര്‍ പെട്ടെന്ന് വീടിനകത്തേക്ക് ഓടിക്കയറുകയും റുക്‌സാന തന്റെ ഭാര്യയാണെന്നും റുക്‌സാനയും വ്യവസാ യിയും തമ്മില്‍ അവിഹിത ബന്ധമാണെന്നും പറഞ്ഞ് ബഹളം വച്ചു. തുടര്‍ന്ന് നാട്ടുകാരെ വിളിച്ച് കൂട്ടു മെന്ന് സജീര്‍ വ്യവസായിയെ ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് വീട്ടില്‍ സൂക്ഷിച്ചിരുന്ന 100 പവനോളം സ്വര്‍ണവും 3 ലക്ഷം രൂപയും കൂടെ വന്ന സുഹൃത്തിന്റെ സഹായത്തോടെ ഇയാള്‍ എടുത്തുകൊണ്ട് പോവുകയായിരു ന്നുവെന്നും പൊലീസ് പറഞ്ഞു. പിന്നീട് തൃശൂരിലെത്തി അംബാജി എന്നയാള്‍ക്ക് സജീര്‍ സ്വര്‍ണം വിറ്റു.തുടര്‍ന്ന് ഒരാഴ്ചയ്ക്ക് ശേഷവും ഇവര്‍ വ്യവ സായി കാണുകയും 50 ലക്ഷം രൂപ വേണമെന്നും ഇല്ലെങ്കില്‍ കുടുംബത്തില്‍ നടക്കാനിരിക്കുന്ന വിവാഹ ങ്ങള്‍ മുടക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി.
ഇവരുടെ ഭീഷണിയെ തുടര്‍ന്നാണ് വ്യവസായി ആത്മഹത്യ ചെയ്തതതെന്ന് പൊലീസ് വ്യക്തമാക്കി.മരണ വിവരമറിഞ്ഞ പ്രതികള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി. സജീര്‍ റുക്‌സാനയോടൊപ്പം പല സ്ഥലങ്ങ ളിലായി ആഡംബര ഫ്‌ളാറ്റുകളില്‍ താമസിച്ചുവരവേയാണ് എറണാകുളത്ത് നിന്നും പൂച്ചാക്കല്‍ പൊലീ സ് ഇരുവരെയും പിടികൂടിയത്.











