റിലയന്‍സ് ജിയോയുടെ 5ജി സേവനങ്ങള്‍ നാളെമുതല്‍ കേരളത്തിലും. കൊച്ചി നഗരത്തിലാണ് ആദ്യമായി 5ജി സേവനങ്ങള്‍ ആരംഭിക്കുന്നത്. കോര്‍പ്പറേഷന്‍ പരിധിയില്‍ നാളെ വൈകുന്നേരം മുതല്‍ 5ജി ലഭ്യമാകും
കൊച്ചി: റിലയന്‍സ് ജിയോയുടെ 5ജി സേവനങ്ങള്‍ നാളെമുതല്‍ കേരളത്തിലും. കൊച്ചി നഗരത്തിലാണ് ആദ്യമായി 5ജി സേവനങ്ങള്‍ ആരംഭിക്കുന്നത്. കോര്‍പ്പറേഷന്‍ പരിധിയില്‍ നാളെ വൈകുന്നേരം മുത ല്‍ 5ജി ലഭ്യമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ സേവനം ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തില്‍ തെര ഞ്ഞെടുത്ത മേഖലകളിലാണ് 5ജി ലഭ്യമാക്കുന്നത്.
കൊച്ചിയില്‍ 130-ലേറെ ടവറുകള്‍ ജിയോ നവീകരിച്ചു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. നഗരത്തിലെ പല സ്ഥ ലങ്ങളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമായി തുടങ്ങിയിരുന്നു. കടവ ന്ത്ര, എറണാകുളം സൗത്ത്, അങ്കമാലി പോലുള്ള പ്രദേശങ്ങളില്‍ ചിലര്‍ക്ക് എയര്‍ടെല്‍, ജിയോ എന്നീ ക മ്പനികളുടെ 5ജി സിഗ്നല്‍ കാണിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്.
5ജി സേവനം ലഭ്യമാകുന്ന രാജ്യത്തെ 50 നഗരങ്ങളുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. 14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമു ള്ള ടയര്‍ 1, ടയര്‍2 നഗരങ്ങളിലാണ് ആ ദ്യമായി 5ജി എത്തുന്നത്. ഡിസംബര്‍ അവസാനത്തോടെ, രാജ്യത്തെ എല്ലാ താലൂക്കുകളിലും 5 ജി സേ വനങ്ങള്‍ ലഭ്യമാക്കുമെന്ന് റിലയന്‍സ് പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനാണ് രാജ്യത്ത് ആദ്യമായി 5ജി സേവനം ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ എട്ട് പ്രധാന നഗരങ്ങളിലാണ് സേവനം ലഭ്യമാക്കിയിരുന്നത്. പിന്നീട് നവംബര്‍ അവസാനത്തോടെ കൂടുതല്‍ നഗരങ്ങളിലേക്ക് 5ജി സേവനങ്ങള്‍ വ്യാപിപ്പിച്ചിരുന്നു.