5ജി നെറ്റ്വര്‍ക്ക് അനുവദിക്കുന്നത് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും മറ്റു സസ്യങ്ങള്‍ക്കും ആപത്താണെന്ന് നടിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ജൂഹി ചൗള ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി
ന്യൂഡല്‍ഹി: രാജ്യത്ത് അഞ്ചാം തലമുറ (5ജി) ടെലികോം സേവനങ്ങള്‍ നടപ്പാക്കരുതെന്ന് നടിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ജൂഹി ചൗള. സാങ്കേതികവിദ്യക്ക് എതിരല്ലെന്നും പരിസ്ഥിതിക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് പ്രധാനമാണെന്നും ചൂണ്ടിക്കാട്ടി ഡല്‍ഹി ഹൈ ക്കോട തിയില്‍ ജൂഹി ഹര്‍ജി നല്‍കി.
5ജി നെറ്റ്വര്‍ക്ക് അനുവദിക്കുന്നത് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും മറ്റു സസ്യങ്ങള്‍ക്കും ആപത്താണെ ന്നും ഹര്‍ജിയില്‍ പറയുന്നു. സിംഗിള്‍ ബെ ഞ്ചില്‍ വന്ന ഹര്‍ജി ഡിവിഷന്‍ ബെഞ്ചിലേക്ക് മാറ്റി. കേ സില്‍ ബുധനാഴ്ച വാദം കേള്‍ക്കും. 5ജി സാങ്കേതിക വിദ്യ അപകടകരവും ജനങ്ങളുടെ ആരോഗ്യ ത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്നും വിശ്വസിക്കാന്‍ മതിയായ കാരണമുണ്ടെന്നും ഹര്‍ജി ചൂണ്ടിക്കാണിക്കുന്നു. 5ജി ഡിഎന്‍ എയ്ക്ക് ദോഷം ചെയ്യും, ചെടികളിലെ ഘടനയില്‍ മാറ്റം വരുത്തും മനുഷ്യരില്‍ അര്‍ബുദം, ഹൃദയാഘാതം, പ്രമേഹം എന്നിവയ്ക്ക് കാരണമാ കും.
ദിവസത്തില്‍ 24 മണിക്കൂറും, വര്‍ഷത്തില്‍ 365 ദിവസവും ഇപ്പോള്‍ ഉള്ളതിനേക്കാള്‍ 10 മുതല്‍ 100 മടങ്ങ് വരെ റേഡിയേഷന്‍ ഉണ്ടാവുന്നത് ആപ ത്താണ്. അതേസമയം, താന്‍ മൊബൈല്‍ സാങ്കേ തികവിദ്യക്ക് എതിരല്ല. 5ജി സാങ്കേതികവിദ്യ മനുഷ്യനും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും സുരക്ഷിത മാണെന്ന് സാക്ഷ്യപ്പെടുത്താന്‍ ബന്ധപ്പെട്ട വകുപ്പിനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവ ശ്യപ്പെടുന്നുണ്ട്.
ജസ്റ്റിസ് സി. ഹരിശങ്കറിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. എന്നാല്‍ കേസില്‍നിന്ന് പിന്മാറിയ ജസ്റ്റിസ് ഹരിശങ്കര്‍, ഹര്‍ജി മറ്റൊരു ബഞ്ചിന് വിടുകയായിരുന്നു.










