ഓപ്പറേഷന്‍ പരിവര്‍ത്തന്റെ ഭാഗമായി നടന്ന പരിശോധയിലാണ് കഞ്ചാവ് തോട്ടം കണ്ടെത്തി പൊലീസ് നശിപ്പിച്ചത്. വിശാഖപ്പട്ടണം പൊലീസിന്റെ പ്രത്യേക എന്‍ഫോ ഴ്സ്മെന്റ് ബ്യൂറോയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്
വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ 49 ഏക്കറിലെ കഞ്ചാവ് കൃഷി പൊലിസ് നശിപ്പിച്ചു. ഓപ്പറേഷന്‍ പരിവര്‍ത്തന്റെ ഭാഗമായി നടന്ന പരിശോധയിലാണ് കഞ്ചാവ് തോട്ടം കണ്ടെത്തി പൊലീസ് നശിപ്പിച്ചത്. വിശാഖപ്പട്ടണം പൊലീസിന്റെ പ്രത്യേക എന്‍ഫോഴ്സ്മെന്റ് ബ്യൂറോയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.
വിശാഖപട്ടണം ജില്ലയിലെ ഗുദേം കോത വീധി മണ്ഡലിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പ്രദേശവാസികള്‍ക്ക് കഞ്ചാവിന്റെ ദുരുപയോഗങ്ങ ളെ ക്കുറിച്ചും സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും പൊലീസ് ബോധവത്കരണം നടത്തിയിരുന്നു. കഞ്ചാവിന്റെ ഉത്പാദനവും വിപണനവും തടയു മെന്നും കഞ്ചാവ് നശിപ്പിക്കാന്‍ എല്ലാവിധ സഹകരണവും തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും വനവാസികള്‍ ഉറപ്പ് നല്‍കുകയും ചെയ്തു.
കഴിഞ്ഞ നവംബറില്‍ വിശാഖപ്പട്ടണത്തിലെ ഒരു ഉള്‍ഗ്രാമത്തില്‍ 5,500 ഏക്കര്‍ കഞ്ചാവ് കൃഷി പൊലീസ് കണ്ടെത്തി നശിപ്പിച്ചിരുന്നു. ഓപ്പറേഷന്‍ പരിവര്‍ത്തന്റെ ഭാഗമാ യാണ് കഞ്ചാവ് തോട്ടം കണ്ടെത്തി നശിപ്പിച്ചത്.











