കോവിഡ് വ്യാപനം രൂക്ഷം ; കോഴിക്കോട് ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144, ആളുകള്‍ ഒത്തുകൂടുന്നതിന് പൂര്‍ണ നിരോധം
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ തൊഴില്‍, അവശ്യ സേവനം എന്നിവക്ക് മാത്രമാണ് ഇളവ്.ഈ മേഖലകളില്‍ പൊതു- സ്വകാര്യ ഇടങ്ങളില്‍ കൂടിച്ചേരലുകള്‍ പൂര്‍ണമായി നിരോധിച്ചു.
കോഴിക്കോട്: കോവിഡ് വ്യാപം രൂക്ഷമായതോടെ കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോ ണുകളില്‍ കലക്ടര്‍ 144 പ്രഖ്യാപിച്ചു കലക്ടര്‍. പ്രതിദിന കോവിഡ് രോഗികളുടെ 1500 കടന്ന സാഹ ചര്യത്തിലാണ് കലക്ടറുടെ നടപടി. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്ക പ്പെടാത്ത സാഹചര്യത്തിലാണ് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 വ്യാപിച്ചതെന്ന് കലക്ടര്‍ വ്യക്തമാക്കി.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ തൊഴില്‍, അവശ്യ സേവനം എന്നിവക്ക് മാത്രമാണ് ഇളവ്.ഈ മേഖലകളില്‍ പൊതു- സ്വകാര്യ ഇടങ്ങളില്‍ കൂടിച്ചേരലുകള്‍ പൂര്‍ണമായി നിരോധിച്ചു. ആരാ ധനാലയങ്ങളില്‍ അനുഷ്ഠാനങ്ങളും ചടങ്ങുകളും നടത്താനേ അനുമതി ഉള്ളൂ. ഇതില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുത്.
കോഴിക്കോട് ജില്ലയില്‍ 1560 പേര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്ക് പോസിറ്റീവായി. 36 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1523 പേര്‍ക്കാണ് ജില്ലയില്‍ രോഗം ബാധിച്ചത്. 7801 പേരെ പരിശോധനക്ക് വിധേയരാക്കി. 21.20 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് കേസുകള്‍ കൂടിയതോടെ കൂടുതല്‍ ജില്ലകളിലും നിയന്ത്രണം പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ട്.